കണ്ണൂര്‍: ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവ പൊതുവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള മികച്ച മാതൃകകള്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന് നടത്തുന്ന മികവുത്സവം ഇന്ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുമെന്ന് എസ്എസ്എ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. കെ.എം.ഷാജി എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ഇ.വസന്തന് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.കെ.പി.ഗോപിനാഥന്, അനിത, ശ്രീജിത്ത്, സുനില്‍ കുമാര്‍, രഞ്ചിത്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: