കല്‍പ്പറ്റ : ജില്ലയിലെ വിദ്യാലയങ്ങള്‍ സുസ്ഥിര ഗുണമേന്മയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അധ്യാപകരുടെ പ്രോത്സാഹനത്തിനായി വേദിയൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 29ന് സെമിനാര്‍ സംഘടിപ്പിക്കും. ഡയറ്റില്‍ മൂന്ന് വേദികളിലായി രാവിലെ 9:30ന് തുടങ്ങുന്ന സെമിനാറില്‍ ഐഎസ്എം സന്ദര്‍ശനം നടത്തിയ ജില്ലയിലെ വിദ്യാലയങ്ങളിലെ അധ്യാപകരാണ് പങ്കെടുക്കുക. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്തുവെന്നും ഇതിന്റെ ഫലമായുണ്ടായ മാറ്റങ്ങളും അനുഭവങ്ങളും അധ്യാപകര്അവതരിപ്പിക്കും. തുര്‍ന്ന് നടക്കുന്ന പ്ലീനറി സെഷനില്‍ അടുത്ത അധ്യയന ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍, അവധികാല അധ്യാപക പരിശീലനം, വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗങ്ങള്‍ എന്നിവ നടക്കും. സെമിനാറില്തെര െഞ്ഞടുക്കുന്ന മൂന്ന് പ്രബന്ധങ്ങള്‍ മാര്‍ച്ച് 18,19 തിയതികളില്‍ നടക്കുന്ന സംസ്ഥാനതലത്തിലേക്ക് പരിഗണിക്കും. പത്രസമ്മേളനത്തില്‍ വിദ്യഭ്യാസ ഉപഡയരക്ടര്‍ സി.രാഘവന്, ഡയറ്റ്പ്രിന്സിപ്പല് കെ.എം.ഉണ്ണികൃഷ്ണന്, എസ്എസ്എ. ജില്ലാ പ്രൊജക്ട്ഓഫിസര് ഡോ. ടി.കെ.അബ്ബാസ് അലി, എസ്കെഎംജെ പ്രധാനാധ്യാപകന് എം.ബി.വിജയരാജന്‍, സുരേഷ് ബാബു, സി.യു.ശങ്കരന്, ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: