Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പെറ്റമ്മയുടെ ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 08:58 pm IST
in Samskriti

അമ്മയുടെ ദര്‍ശന സമയത്ത് പല ദേശക്കാരും, വിവിധ ജാതിമതസ്ഥരും എത്താറുണ്ട്. ഒരിക്കല്‍ അമ്മയുടെ അടുത്തെത്തിയ യുവാവ് കശ്മീരിലെ ഒരുഗ്രാമത്തില്‍ നിന്നാണ് വന്നത്. കൊലയും കൊള്ളിവെപ്പും ആ ഗ്രാമത്തിലെ ജീവിതം നരകതുല്യമാക്കിയ നാളുകളാണ്. ആ മോന്‍ അമ്മയുടെ അടുത്തെത്തിയത്. അവിടെ ശാന്തിക്കു പ്രവര്‍ത്തിച്ചിരുന്ന ആ മോന്‍ അമ്മയോട് പറഞ്ഞു: ‘അമ്മേ,തലതിരിഞ്ഞ ഈ ഭീകരര്‍ക്കു നല്ല ബുദ്ധികൊടുക്കണേ. അവരുടെ ദുഷ്ടതയ്‌ക്ക് ഇരയാവുന്ന ജനങ്ങള്‍ക്കു ക്ഷമിക്കുവാനും പൊറുക്കുവാനുമുള്ള മനസ്സു നല്‍കണേ; അല്ലെങ്കില്‍, സ്ഥിതി ഇനിയും വഷളാകും. ഇതിന് ഒരവസാനവും ഉണ്ടാകില്ല.’

ശാന്തിയും ക്ഷമയും ഉണ്ടാകാന്‍ വേണ്ടിയുള്ള ആ മോന്റെ പ്രാര്‍ഥന കേട്ടപ്പോള്‍ അമ്മയ്‌ക്കു വലിയ സന്തോഷം തോന്നി. ഈ സമര്‍പ്പണ മനോഭാവം എങ്ങനെ നേടിയെന്ന് ചോദിച്ചപ്പോള്‍ ആ മോന്‍ പറഞ്ഞു. എന്റെ അമ്മയാണ് എന്നെ ഈ മാര്‍ഗ്ഗത്തിലേക്ക് നയിച്ചത് ഭീകരമായ അന്തരീക്ഷത്തിലാണ് ഞാന്‍ എന്റെ കുട്ടിക്കാലം കഴിച്ചത്. എനിക്ക് ആറു വയസ്സുള്ളപ്പോള്‍ സമാധാന പ്രേമിയായ എന്റെ പിതാവിനെ എന്റെ കണ്‍ മുന്നില്‍ വെച്ചു ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തി.

പിതാവിനെ കൊന്നവരോടുള്ള പ്രതികാരചിന്ത എന്റെ മനസ്സില്‍ നിറഞ്ഞു. എന്റെ അമ്മ ആ മനസ്സിനെ മാറ്റി എടുത്തു. എന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചോദിക്കണമെന്ന് ഞാന്‍ പലപ്പോഴും പറയുമായിരുന്നു. അപ്പോള്‍ എന്റെ അമ്മയുടെ മറുപടിയായാരുന്നു എന്റെ വഴികാട്ടി. ‘മോനേ, നമ്മുടെ കുടുംബത്തെക്കുറിച്ച് നീ ആലോചിച്ചു നോക്കൂ. നമ്മള്‍ എത്രമാത്രം വേദന അനുഭവിക്കുന്നു. കുടുംബം പുലര്‍ത്താന്‍ ഞാന്‍ മറ്റു വീടുകളില്‍ വേല ചെയ്യുന്നു. അങ്ങനെയാണ് ഞാന്‍ നിന്നെ വളര്‍ത്തുന്നത്. അച്ഛന്റെ സ്‌നേഹം അറിയാതെ വളര്‍ന്ന നീ എത്രമാത്രം വേദന അനുഭവിക്കുന്നു. കൂട്ടുകാരുടെ അച്ഛന്മാര്‍ അവരെ സ്‌കൂളില്‍ കൊണ്ടുവിടുമ്പോള്‍ എനിക്ക് അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നീ ആഗ്രഹിച്ചു വേദനിച്ചിട്ടില്ലേ? നിന്റെ മുത്തശ്ശിയുടെ കണ്ണീര്‍ തോര്‍ന്ന സമയം ഉണ്ടായില്ല.

അച്ഛനെ കൊന്നവരോട് പ്രതികാരം വീട്ടിയാല്‍ ഇനിയും ഇതുപോലെ ദുരിതവും ദുഃഖവും അനുഭവിക്കുന്നവരെ സൃഷ്ടിക്കാനേ കഴിയൂ. സ്‌നേഹവും സാഹോദര്യവും വളര്‍ത്തുവാനാണ് നമ്മള്‍ ശ്രമിക്കുന്നത്. നമുക്കും അന്യര്‍ക്കും ശാന്തി ലഭിക്കുവാന്‍ ഇതേ മാര്‍ഗമുള്ളൂ. അതുകൊണ്ട് വിവേകപൂര്‍വം ചിന്തിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് നീ തീരുമാനിയ്‌ക്കണം. ഓരോ പ്രാവശ്യവും ഞാന്‍ എന്റെ പെറ്റമ്മയോടു പ്രതികാരത്തെപ്പറ്റി ഗൗരവത്തോടെ പറയുമ്പോഴും അമ്മ ഇങ്ങനെയാണ് എന്നെ ഉപദേശിച്ചത്.

യുവാവായതോടെ ഭീകര സംഘത്തില്‍ ചേരാന്‍ പലരും എന്നെ പ്രേരിപ്പിച്ചു. എന്നാല്‍, അപ്പോഴേക്കും എന്റെ ജീവിത ലക്ഷൃം മാറിക്കഴിഞ്ഞിരുന്നു. വൈരാഗ്യവും വിദ്വേഷവും അകറ്റി ജനങ്ങളില്‍ ശാന്തിയും സമാധാനവും വളര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. ഭീകര സംഘത്തില്‍ ചേര്‍ന്നിരുന്ന എന്റെ പല കൂട്ടുകാര്‍ക്കും മനഃപരിവര്‍ത്തനം വളര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് സ്‌നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. എന്റെയമ്മ എന്നില്‍ പാകിയ സ്‌നേഹത്തിന്റെയും ക്ഷമയുടെയും വിത്തുകളാണ് ഇന്ന് എന്നെയീ മാര്‍ഗത്തിലെത്തിച്ചത്.” കശ്മീരില്‍ നിന്ന് വന്ന ആ മോന്റെ വാക്കുകള്‍ അമ്മയെ സന്തോഷിപ്പിച്ചു. അക്രമത്തിന്റെയും ഭീകരവാദത്തിന്റേയും പാതയിലേക്ക് തിരിയാതെ ശാന്തിയും സമാധാനവും പരത്തുകയാണ് ഈ മോന്‍. ഇതിന് പ്രേരണയായത് അവന്റെ പെറ്റമ്മയും. തൊട്ടിലാടുന്ന മാതാവിന്റെ കരങ്ങളാണ് ലോകത്തിന് പ്രകാശം ചൊരിയുന്ന ദീപവും വഹിക്കുന്നത്.

മുലപ്പാലിലൂടെ ചുരന്നെഴുകുന്ന മാതൃസ്‌നേഹമാണ് ലോകത്തിന്റെ ഭാവിനിര്‍ണയിക്കുന്നത്. മാതൃത്വമുള്ള സ്ത്രീ എവിടെയായാലും സ്വര്‍ഗ്ഗം സ്യഷ്ടിക്കും. മനുഷ്യരാശിയുടെ ആദിഗുരു അമ്മയാണ്. അതുകൊണ്ട് സഹജമായ മാതൃത്വത്തെ ഒരു സ്ത്രീയും മറക്കതുത്. മറന്നാല്‍ സ്വര്‍ഗ്ഗം അപ്രത്യക്ഷമാകും. ഭൂമിയില്‍ തന്നെ നരകം ഉയരും.

ജീവിതവിജയം നേടിയ പുരുഷന്മാരുടെ പിന്നില്‍ ശക്തമായൊരു സ്ത്രീയുണ്ട് എന്നതു പഴഞ്ചൊല്ലു മാത്രമല്ല; സത്യമാണ്. എവിടെയല്ലാം കുട്ടികളില്‍ നല്ല സംസ്‌കാരം കാണുന്നുവോ എവിടെയെല്ലാം വ്യക്തികളില്‍ പരാജയത്തെ നേരിടുവാനുള്ള അസാമാന്യ ശക്തി ദര്‍ശിക്കുന്നുവോ എവിടെയല്ലാം ത്യാഗവും വേദനിക്കുന്നവരോടു സ്‌നേഹവും സഹതാപവും കാരുണ്യവും കാണുന്നുവോ അവിടെയല്ലാം ആ വ്യക്തികളുടെ പിന്നില്‍, അവരെ അവരാകാന്‍ പ്രചോദനം നല്‍കി സഹായിച്ച മഹതിയായ ഒരമ്മ ഉണ്ടാകും. ഇത്തരം അമ്മമാരാകുവാനും, ലോകത്തിനു വെളിച്ചവുമാകുവാനുമാണ് ഓരോ സ്ത്രീയും ശ്രമിക്കേണ്ടത്. മാതൃത്ത്വത്തിന്റെ ശക്തി സ്ത്രീകള്‍ക്കു മാത്രം സ്വന്തമാണ് എന്ന് ഓര്‍മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.