പാപകര്‍മ്മങ്ങള്‍ എന്തെല്ലാം, പുണ്യകര്‍മ്മങ്ങള്‍ എന്തെല്ലാം എന്നുള്ളത് മനുഷ്യന് ആലോചിക്കേണ്ടതാണ്. വെറും മൃഗീയജീവിതമല്ല മനുഷ്യനു വേണ്ടത്. നന്മ തിന്മ കലര്ന്നനുഭവിക്കേണ്ടതു നരകമാണ്.
നല്ല കര്‍മ്മത്തിനു നന്മയും തിന്മ കര്‍മ്മത്തിനു തിന്മയും ഫലം കിട്ടാതെ തരമില്ല. താന്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിഫലം എന്താണെന്നു മുന്‍കൂട്ടി അറിയുന്നതാകുന്നു ഉള്ളിലെ കണ്ണ്. ഞാന്‍ ചെറിയ പ്രായത്തില്‍ ത്തന്നെ എന്റെ ഭാവിയുടെ പ്രതിഫലം കണ്ടിരുന്നു. ഹാ! ഇതാണു ജന്മാന്തരം. ഞാന്‍ എന്റെ ശരീരത്തെ ചൂടു പിടിപ്പിച്ചു ചിന്തിച്ചതിന്റെ ഫലമാകുന്നു ഇന്നു നിങ്ങള്‍ക്കു കിട്ടുന്ന ജ്ഞാനമെന്നുള്ളത് മറന്നു പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: