കല്‍പ്പറ്റ : വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ നിലമ്പൂര്‍-നഞ്ചന്‍കോട് റയില്വേപാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റില്‍ 600 കോടി രൂപ മാറ്റിവെച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും റയില്‍വേയെയും മന്ത്രി സുരേഷ് പ്രഭുവിനെയും റെയില്‍പാതക്കായി പ്രത്യേക ഇടപെടല്‍ നടത്തിയ ബിജെപി സംസ്ഥാന കമ്മിറ്റിയെയും വയനാട് ജില്ലാ കമ്മിറ്റിയെയും ഭാരതീയ ജനതാപാര്‍ട്ടി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
ബിജെപി വയനാട് ജില്ലാ ഘടകത്തിന്റെ സജീവമായ ഇടപെടലുകള്‍ ഈ കാര്യത്തില്‍ തുണയായി. പ്രധാനമന്ത്രിക്കും റയില്‍വേ മന്ത്രിക്കുംനിരന്തരമായ നിവേദനങ്ങളും ബിജെപി കേരളഘടകത്തിന്റെ സമ്മര്‍ദവും ഇതിന് കൂടുതല്‍ കരുത്തേകി. റയില്‍വേ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ ബിജെപി ജില്ലാ കമ്മിറ്റിനടത്തിയ ഇടപെടലുകള്‍ തുക വകയിരുത്തുന്നതിന് കൂടുതല്‍ ഗുണകരമായെന്നും യോഗം വിലയിരുത്തി.
കേരളത്തില്‍നിന്ന് 29 എംപിമാര്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രം ഭരിച്ചപ്പോഴും ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് ഒരു എംപിയോ എംഎല്‍എയോ സംസ്ഥാനത്തുനിന്നും പ്രതിനിധിയായി ഇല്ലാതിരുന്നിട്ടുകൂടി ബിജെപിയുടെ ഇച്ഛാശക്തികൊണ്ട് നടപ്പിലാക്കുന്നതെന്നും യോഗം വിലയിരുത്തി.
നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. പി.വി.ന്യൂട്ടണ്‍, വാണിശ്രീ കെ.ഗംഗാധരന്, പള്ളിയറമുകുന്ദന്, ആരോട രാമചന്ദ്രന്, കെ.എം.ഹരീന്ദ്രന്‍, പി.ആര്.ബാലകൃഷ്ണന്, എ.കെ.ലക്ഷ്മികുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: