കൊച്ചി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രവര്‍ത്തകയോഗം ആലുവ കേശവസ്മൃതി ഹാളില്ചേര്ന്നു. പ്രസിഡന്റ് വി.സി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ മോഹനന് യോഗം ഉദ്ഘാടനം ചെയ്തു.
തൊണ്ണൂറും അതിന് മുകളിലും പ്രായമുള്ള പെന്‍ഷന്‍കാരുണ്ട്. പലരും അവശരാണ്. ഇതൊന്നും കാണാതെ പെന്ഷന് കുടിശിഖ മൂന്നുവര്‍ഷംകൊണ്ട് നല്‍കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. പെന്ഷന് കുടിശിക ഒറ്റത്തവണയായി വിതരണം ചെയ്യണമെന്ന് ജില്ലാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നടപ്പിലാക്കാന്‍ പോകുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുക, പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ പാസാക്കി. മാര്‍ച്ച് 18 പെന്‍ഷനേഴ്സ് സംഘ് സ്ഥാപനദിനം സമുചിതമായി ആചരിക്കുവാന്‍ തീരുമാനിച്ചു. സി.ബി. രാമചന്ദ്രന് സ്വാഗതവും നീലകണ്ഠന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: