പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തിന്റെ കൊല്ലാട് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഒരു മാസക്കാലമായി ജലവിതരണം മുടങ്ങിയിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ ബിജെപി കൊല്ലാട് മേഖലാക്കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉടന്‍ നടപടി ഉണ്ടാവാത്തപക്ഷം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ പാര്‍ട്ടി നടത്തുന്നതായിരിക്കും. യോഗത്തില്‍ പ്രസിഡന്റ് സുരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. സി.എന്‍. സുഭാഷ്, കെ.സി.സന്തോഷ്, കെ.ജി.സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: