കല്‍പ്പറ്റ : സ്വകാര്യ ബസ്സിനു നേരെ കല്ലേറ് നാലു പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പുളിയാര്‍മല ബിജെപി ബൂത്ത് പ്രസിഡന്റ് ഹിരിദാസിന്റെ ഭാര്യ സിന്ധു (37), ബസ്സ് ഡ്രൈവര്‍ പാറക്കടവ് കുളത്തിങ്കള്് രഞ്ജിത്ത് (34), ക്ലീനര്‍ വട്ടത്താനി ഇടനാട്ടില് ഷിജു (30), ഈങ്ങാപ്പുഴ പണിക്കര്തൊടിയില് അബ്ദുല്‍ റഹ്മാന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും വരികയായിരുന്ന തേജ്റാം എന്ന സ്വാകാര്യ ബസ്സിനു നേരെയാണ് കല്‍പ്പറ്റ ഗവണ്മെന്റ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സ്വാകാര്യ ബസ്സ് കോളേജ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് ഫെബ്രുവരി 24ന് വൈകിട്ട് 5.30ന് കല്ലേറ് നടത്തിയത്. . കല്ലേറ് നടത്തിയത് ചോദ്യം ചെയ്തത്തിനു യാത്രക്കാരിക്കു നേരെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു. കല്‍പ്പറ്റ പോലീസ് കേസ്സ് രജിസ്ട്രര്‍ ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: