Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:20 pm IST
in Samskriti

 

എന്താണു പ്രാര്‍ഥിക്കേണ്ടതെന്ന് ഒരു മകള്‍ അമ്മയോട് ഈയിടെ സംശയം ചോദിച്ചു. മക്കള്‍ എന്തൊക്കെയാണ് പ്രാര്‍ഥിക്കുന്നത്? സന്തോഷത്തിന്, സുഖത്തിന്, കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ക്ക്. ഇവയ്‌ക്കൊക്കെ വേണ്ടിയാണല്ലോ?

ഈശ്വരാ, അയല്‍ പക്കത്തുള്ളവന്റെ കണ്ണുപൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ’ എന്നും മറ്റും പ്രാര്‍ഥിക്കുന്നവര്‍ ഒരിക്കലും ഈശ്വരവിശ്വാസികള്‍ അല്ല. സ്വാര്‍ത്ഥ ലാഭത്തിനായി ഈശ്വരനെ അവര്‍ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്ന് ഉണ്ടാകുന്നതല്ല.

യഥാര്‍ഥ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞ് നീങ്ങുന്നവരാണ്. അന്യന്റെ ദുഃഖത്തില്‍ തന്നെ മറന്നു സഹായിക്കുവാന്‍ ഓടിയെത്തുന്ന ഒരു ഭാവം യഥാര്‍ത്ഥഭക്തനില്‍ ഉണ്ടായിരിക്കും. ശരിയായ ഈശ്വര വിശ്വാസി പ്രക്യതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായി കണ്ട് സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്ന് കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. ഇങ്ങനെ കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്‌ക്ക് ഈശ്വരപ്രീതിക്കായി ജന്തുബലിയും മറ്റും നടത്താനാവില്ല. ഉള്ളിലെ മൃഗീയവാസനകളെയാണ് ഈശ്വരനു ബലിയര്‍പ്പിക്കേണ്ടത്. തന്റെ അഹങ്കാരത്തെയാണ് ഹിംസിക്കേണ്ടത്.

മക്കളെ, ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റില്ല. ഭക്ഷണത്തിനായി വേട്ടയാടുന്നത് അധര്‍മ്മമാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ആവശ്യത്തില്‍ കവിഞ്ഞ് എന്തുനശിപ്പിക്കുന്നതും ഹിംസയാണ്. പണ്ടൊക്കെ നമ്മള്‍ കഞ്ഞി കുടിക്കാന്‍ പ്ലാവില കോട്ടി ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ സ്പൂണിന്റെ കാലമാണല്ലോ. കഞ്ഞികുടിക്കാന്‍ വേണ്ടി ഒരു പ്ലാവില നുള്ളുന്നത് നമ്മുടെ ആവശ്യം കൊണ്ടാണ്.

പക്ഷേ, അതിനായി അഞ്ചാറു പ്ലാവില ഇറുത്തെടുക്കുന്നത് അധര്‍മമാണ്.ഇതുപോലെ ഈശ്വരപൂജയ്‌ക്കായി നമ്മള്‍ തുളസിയും മറ്റുചെടികളും വളര്‍ത്താറില്ലേ? അങ്ങനെ വളരുന്ന ചെടികളികളില്‍ നിന്ന് ഈശ്വര പൂജയ്‌ക്കായി പൂവുകള്‍ ഇറുത്തെടുക്കുന്നത് തെറ്റാണെന്ന് പറയുവാന്‍ കഴിയില്ല. തുളസിക്ക് വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണ് പൂജിക്കുന്നത്. അരയാലിനു പ്രദക്ഷിണം വെയ്‌ക്കുമ്പോഴും പശുവിനു പുല്ലു നല്കുമ്പോഴും അവന്റെ മനസ്സ് ഭഗവാനിലാണ്. കുവളത്തിന് വളമിടുമ്പോള്‍ അത് ശിവന് പ്രീതികരമായിത്തീരുന്നു എന്നാണ് ശിവഭക്തന്‍ കരുതുന്നത്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കുവാന്‍ മനുഷ്യനു കഴിവുവരുന്നു.

‘തൊട്ടുതൊഴുതു നമസ്‌കരിക്കുക’ എന്നതാണ് പൂജയെന്ന് പലരും വിചാരിക്കുന്നു. പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും സ്‌നേഹപൂര്‍വം പരിചരിക്കുന്നതും ശുശ്രുഷിക്കുന്നതും ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നതും കുളിച്ചു വന്ന് തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വെയ്‌ക്കുന്നതും ഓട്ടു വിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ച് ഈശ്വരനാമങ്ങള്‍ ജപിക്കുന്നതും ഉദയാഭിമുഖമായിനിന്ന് സൂര്യനമസ്‌കാരം നടത്തുന്നതും കൊണ്ട് ഈശ്വര പ്രീതി മാത്രമല്ല ലഭിച്ചിരുന്നത്. ഈ പ്രവൃത്തികള്‍ ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്ക് ഉണര്‍വ് ഉണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും ഉതകിയിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചു പോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈ വക അനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്റെ പിരിമുറുക്കം ഇല്ലാതെയാവുന്നു. ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു.

മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ശരിയായബന്ധം വളര്‍ത്താനാണ് സര്‍വ്വമതങ്ങളും പഠിപ്പിക്കുന്നത്. പ്രകൃതിയെ സ്‌നേഹിക്കാനും പൂജിക്കാനുമാണ് മതാചാരങ്ങള്‍ അനുശാസിക്കുന്നത്, നശിപ്പിക്കാനല്ല.

കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള സന്ധ്യാനാമജപം ഇപ്പോള്‍ എവിടെയാണുള്ളത്? എല്ലാവരും ആ സമയത്ത് ടി.വി.ക്കു മുമ്പിലാണ്. സന്ധ്യാനാമജപം കുടുംബത്തില്‍ ശാന്തിയും ഐക്യവും നിലനിര്‍ത്തിയിരുന്നു. ഔഷധചെടികളില്‍ തട്ടി എത്തുന്ന ഇളം കാറ്റും ഏകാഗ്രതയോടെയുള്ള പ്രാര്‍ഥനയും കീര്‍ത്തനത്തിന്റെ ശ്രുതിയും താളവും സന്ധ്യാനേരത്തെ അന്തരീക്ഷത്തെപ്പോലും ശുദ്ധമാക്കും. ഏതു ജോലിത്തിരക്കിനിടയിലും ഈശ്വരാരാധനയ്‌ക്ക് സമയം കണ്ടെത്തിയതു കാരണം മനഃസംഘര്‍ഷം ഒഴിവാക്കാനും മനഃശാന്തിയോടെ ഉറങ്ങുവാനും ഏതു സാഹചര്യത്തെയും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കുവാനും നമ്മുടെ പൂര്‍വികര്‍ക്കു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Kerala

യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.