തിരുവല്ല: ഗുണഭോക്താക്കളാ യ ഭൂവുടമകളെ സഹായിക്കാന്‍ നിരണത്ത് അരീതോട് കയ്യേറി നടത്തുന്ന റോഡ് നിര്‍മ്മാണ ത്തിനെതിരെ പ്രതിഷേധമുയരുന്നു. തോടിനോട് ചേര്‍ന്നുള്ള ഭൂമി കയ്യേറ്റക്കാരില്‍നിന്നും വസ്തു തിരകെ പിടിക്കാതെ തോട് നികത്തിയുള്ള നിര്‍മ്മാണങ്ങളാണ് വിവാദങ്ങള്‍ക്ക് ഇ ടനല്കുന്നത്. പമ്പയാറിന്റെ പ്ര ധാന കൈവഴിയായ അരീതോടിന്റെ ഭാഗം കയ്യേറി 5095 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
കാട്ടുനിലം പള്ളിക്ക് സമീപത്തെ പാലംമുതല്‍ മുപ്പരത്തിപ്പടി വെരെയുള്ള ഭാഗത്താണ് അരീതോടിനോടു ചേര്‍ന്ന് പുതിയ റോഡ് നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമ സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.25 കോടി ചെലവഴിച്ചാണ് റോ ഡ് നിര്‍മ്മിക്കുന്നത്.
തോടിന്റെ കരയിലൂടെയുള്ള റോഡിന് പലഭാഗങ്ങളിലും വീ തി കുറവായതിനാലാണ് തോ ടിന്റെ ചില ഭാഗങ്ങള്‍ കൂടി ഉള് പ്പെടുത്തി നിര്‍മ്മാണം നടത്തുവാന്‍ തീരുമാനിച്ചത്. ആറു മീറ്റര്‍ വീതിയാണ് പുതിയ റോഡിന് വേണ്ടത്. എന്നാല്‍ നിലവില്‍ രണ്ട് മുതല്‍ നാലര മീറ്റര്‍ വെരെയാണ് ചില സ്ഥലങ്ങളില്‍ റോഡിനുള്ളത്. റോഡിന് വീതി വര്‍ദ്ധിപ്പിക്കുന്നതിനാ യി തോട്ടിലേക്ക് ഇറക്കി കരിങ്കല്‍ ഭിത്തി കെട്ടുന്നതിന്റെ ഭാഗമായി തോട്ടില്‍ കുറ്റികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ചങ്ങാടത്തില്‍ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടില്‍നിന്നും ചെളിവാരി റോഡ് ഉയര്‍ത്തുന്ന പ്രവര് ത്തികള് ആരംഭിച്ചിട്ടുണ്ട്.
വ്യക്തമായ അതിരുകള്‍ രേ ഖപ്പെടുത്താതെ ആരംഭിച്ചിട്ടുള്ള നിര്‍മ്മാണം തോടിന്റെ നാശത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പമ്പയാറിന്റെ കൈ വഴിയായ അരീതോട് ഈ പ്രദേശത്തെ ഒരു പ്രധാന ജ ലസ്രോതസ്സാണ്. തോടിനെ സംരക്ഷിച്ചുവേണം റോഡ് നിര്‍മ്മാണം നടത്തേണഅടതെന്നും ഇവര്‍ പറയുന്നു.
തോടിന്റെ യഥാര്‍ത്ഥ വീതി യെ സംബന്ധിച്ച് മതിയായ രേഖകള്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രതിഷേധം ശക്തമായതോടെ കയ്യേറ്റം സംബന്ധിച്ച് പരിശോധന നടത്താ ന് വില്ലേജ് അധികൃതരെ വി വരം അറിയിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: