ആലപ്പുഴ: പണിമുടക്കില്‍ പങ്കെടുക്കാന്‍ പോയ മൃഗഡോക്ടര്‍ മരുന്നുകളുമായി കടന്നെന്ന് ആക്ഷേപം. ജീവനക്കാരും വീട്ടുമൃഗങ്ങളുമായി എത്തിയവരും തമ്മില്‍ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തി. ഇന്നലെ രാവിലെ 10.30 ഓടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നീര്‍ക്കുന്നം മൃഗാശുപത്രിയിലായിരുന്നു സംഭവം. ബാക്കിയുള്ളവ ഫ്രിഡ്ജിലും സ്റ്റോറിലും എടുത്തുവച്ച് പൂട്ടി താക്കോലുകളുമായി ഇയാള്‍ സ്ഥലംവിടുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൃഗാശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ധാരാളം പേരാണ് മൃഗങ്ങള്‍ക്കുള്ള ചികിത്സ തേടി എത്തിയത്. മരുന്നുകള്‍ ഡോക്ടറുടെ കൈവശമാണെന്നു പറഞ്ഞ് ജീവനക്കാര്‍ ജനങ്ങളെ തിരിച്ചയക്കുകയാണ്. ഇന്നലെ രാവിലെ തെരുവ് നായയുടെ കടിയേറ്റ ആട്ടിന്‍കുട്ടിയുമായും പശുക്കള്‍ക്ക് ദഹനക്കുറവിനുള്ള മരുന്നിനായും നിരവധിയാളുകള്‍ ഇവിടെ എത്തിയിരുന്നു. ചികിത്സതേടിയെത്തിയവരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുന്ന അവസ്ഥവരെയുണ്ടായി. ഡോക്ടര്‍ക്ക് എതിരെ അധികൃതര്‍ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ മൂന്നു ദിവസമായി വെറ്ററിനറി ഡോക്ടര്‍മാര്‍ പണിമുടക്കിലാണ് ഇതിന്റെ ഭാഗമായാണ് ഡോക്ടര്‍ ആശുപത്രിയില്‍ എത്താത്തതെന്നാണ് പറയപ്പെടുന്നത്.
















