ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളില്‍ വമ്പന്മാര് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മിന്നും ജയം. ഷ്ര്യൂസ്ബറിയെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി ആറാം റൗണ്ടിലെത്തി യുണൈറ്റഡ്. തിരിച്ചടികള്ക്കിടെയുള്ള ജയം ടീമിനും പരിശീലകന് ലൂയി വാന്‍ ഗാലിനും ആശ്വാസമേകി. പരിശീലകനോടുള്ള ആരാധകരുടെ രോഷം ശമിപ്പിക്കാനും മത്സരഫലത്തിനായി.
എവേ മത്സരത്തില്‍ ക്രിസ് സ്മാളിങ്, യുവാന്‍ മാട്ട, ജെസി ലിങ്ഗാര്‍ഡ് എന്നിവര്‍ യുണൈറ്റഡിനായി സ്കോര്‍ ചെയ്തു.
ഫ്രീ കിക്കില്‍നിന്നാണ് 37ാം മിനിറ്റില്‍ സ്മാളിങ് കെട്ടുപൊട്ടിച്ചത്. സ്മാളിങ്ങിനെ പൂട്ടിടാനുള്ള ശ്രമം ഫൗളില്‍ കലാശിച്ചു. കിക്ക് ഗതിമാറി വലയിലെത്തുമ്പോള് കാഴ്ചക്കാരനാകാനെ ഷ്ര്യൂസ്ബറി ഗോളിക്കായുള്ളു (1-0). ഇടവേളയ്ക്കു പിരിയാന്‍ നിമിഷങ്ങള്‍ ശേഷിക്കെ യുവാന്‍ മാട്ട ലീഡുയര്‍ത്തി. 72ാം മിനിറ്റില്‍ ലിങ്ഗാര്‍ഡ് പട്ടിക തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: