തൊടുപുഴ: ഒരുകിലോ നാനൂറ്റി തൊണ്ണൂറ് ഗ്രാം കഞ്ചാവ് അരയില്‍ ബെല്‍റ്റ് പോലെ കെട്ടി വെച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് കമ്പം ഉലകത്തേവര്‍ തെരുവില്‍ മായാണ്ടി തേവരുടെ മകന് മഹേശ്വര (39)ന്് അഞ്ചുകൊല്ലം കഠിന തടവും അര ലക്ഷം രൂപ പിഴയും. തൊടുപുഴ എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാനാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2014 മാര്‍ച്ച് 16നാണ് സംഭവം. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിലൂടെ നടന്ന് പോവുകയായിരുന്ന മഹേശ്വരനെ സംശയം തോന്നിയ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫും സംഘവും തടഞ്ഞുനിര്‍ത്തി.
കുമളി ഫോറസ്റ്റ് റെയിഞ്ചാഫീസര്‍ ബോബികുമാറിന്റെ സാന്നിദ്ധ്യത്തില്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് വയറിനു ചുറ്റുമായി പ്ലാസ്റ്റിക് കവറില്‍ ബെല്‍റ്റ് പോലെയാക്കി കഞ്ചാവ് നിറച്ച് കെട്ടിവെച്ചിരുന്നത് കണ്ടെടുത്തത്. കേസില്‍ പത്തൊന്‍പത് സാക്ഷികളും പതിമൂന്നു രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ.പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: