കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജനവിധി തേടുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. താന്‍ മത്സരിക്കണം എന്നത് പാലാക്കാരുടെ ആഗ്രഹമാണെന്നും അവരില്‍ നിന്നും ഒളിച്ചോടാനില്ലെന്നും മാണി പറഞ്ഞു.
താന്‍ മത്സരിക്കില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നതയില്ലെന്നും മാണി പറഞ്ഞു. പരസ്യപ്രസ്താവനകള്‍ അതിരുകടക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നവര്‍ക്ക് പി.സി ജോര്‍ജിന്റെ ഗതിയായിരിക്കുമെന്നും അതോടൊപ്പം സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളും അനുഭവിക്കുമെന്ന് മാണി പറഞ്ഞു.
പാര്‍ട്ടിയ്ക്ക് എതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: