തൃക്കരിപ്പൂര്‍: ദേവിക്കുമുന്നില്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും നിരവധി സ്ത്രീകളാണ് തൃക്കരിപ്പൂര്‍ ശ്രീകാളീശ്വരം ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. കാളീശ്വരം ക്ഷേത്ര നഗരി മുതല്‍ റോഡ് വരെ പൊങ്കാല അടുപ്പുകള്‍ തയ്യാറാക്കണ്ടി വന്നു. നാടിന്റെ ശാന്തിക്കും, സര്‍വ്വൈശ്വര്യത്തിനും വ്രതാനുഷ്ഠാനത്തോടെ സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധി വരുത്തിയ സ്ത്രീകളാണ് നാടിന്റെ നാനാ ഭാഗത്തു നിന്നും പുലര്‍ച്ചേ മുതല്‍ പൊങ്കാല സമര്‍പ്പിക്കുവാന്‍ എത്തിയത്. രാവിലെ 9ന് ക്ഷേത്രം തന്ത്രി കൃഷ്ണന് പോറ്റി പൊങ്കാല അടുപ്പില്‍ ദീപം തെളീയിച്ചു. തുടര്‍ന്ന് നൂറ് കണക്കിന് പൊങ്കാല അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ക്ഷേത്ര പരിസരം യാഗശാലയായി തുടര്‍ന്ന് സ്വയം പാകപ്പെടുത്തിയ നിവേദ്യം ലോകമാതാവായ കാളീശ്വരീദേവിക്കു മുന്നില്‍ സമര്‍പ്പിച്ച് ആത്മസായൂജ്യം നേടി ദേവീപ്രസാദവും സ്വീകരിച്ച് ഭക്തജനങ്ങള്‍ മടങ്ങി.
കാസര്‍കോട് ജില്ലയിലെ അപൂര്‍വ്വം ദേവീ ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന പൊങ്കാല ഇവിടെ 5ാമത്തെ വര്‍ഷമാണ്. ഇവര്‍ഷം മുതല്‍ പൊങ്കാല ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പദ്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസരണം കൂമ്പമാസത്തിലെ മകംനാളിലാണ്. തൃക്കരിപ്പൂര്‍ റെയില്വേസ്റ്റഷനോട് ചേര്‍ന്ന് കിടക്കുന്ന കാളീശ്വരം ക്ഷേത്രത്തില്‍ അഭീഷ്ടവരദായിനിയായ കാളീശ്വരി ദേവീയും, ക്ഷിപ്ര പ്രസാദിയായ ക്ഷേത്ര പാലകനീശ്വരനും, വിഘ്നേശ്വരനായ ഗണപതി ഭഗവാനും, ക്ഷേത്രത്തിന്റെ അധീശസ്ഥാനത്ത് ബ്രഹ്മരക്ഷസ്സും അനന്ത ചൈതന്യത്തോടെ വാണരുളുന്ന പ്രസിദ്ധ ക്ഷേത്രമാണ് തൃക്കരിപ്പൂര്‍ ശ്രീ കാളീശ്വരം ക്ഷേത്രം. എല്ലാ വര്‍ഷവും മീനമാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: