മൂവാറ്റുപുഴ: ചലച്ചിത്രതാരം ജയസൂര്യ കായല്‍ കൈയേറിയതുസംബന്ധിച്ചുള്ള വിജിലന്‍സ് കേസ് മൂവാറ്റുപുഴ കോടതിയില്‍ പരിഗണിക്കും. കൊച്ചി ചിലവന്നൂര്‍ കായല്‍ തീരത്ത് മൂന്നേമുക്കാല്‍ സെന്റ് സ്ഥലം കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മ്മിച്ചതിനെതിരെ കളമശ്ശേരി സ്വദേശി നല്കിയ പരാതിയിന്മേല് കോര്പ്പറേഷന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ജയസൂര്യ സഹകരിക്കാതെ വന്നതോടെ പരാതി തൃശൂര്‍ വിജിലന്‍സ് കോടതിയിലെത്തുകയും കോടതി നിര്‍ദ്ദേശപ്രകാരം സര്‍വേയര്‍ സ്ഥലത്തെത്തി അളന്ന് തിരിച്ച് കൈയേറ്റത്തെ സംബന്ധിച്ചുള്ള റിപ്പോര്‍്ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനേതുടര്‍ന്ന് ഇന്ന്പരിഗണിക്കേണ്ട കേസ് മൂവാറ്റുപുഴയില്‍ വിജിലന്‍സ്കോടതി തുടങ്ങിയതിനാല്‍ ഇവിടെയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചുള്ള മുഴവന്‍ ഫയലുകളും കോടതിയില്‍ ലഭിക്കാത്തതിനാല്‍ ഇന്നലെ എടുക്കേണ്ടിയിരുന്ന കേസ് ഇന്ന് കോടതി പരിഗണനയ്ക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: