പറവൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസിന് ബിജെപി വരാപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പുത്തന്‍പള്ളി ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജില്ലാ പ്രസിഡന്റിനു സ്വീകരണം നല്‍കിയത്. വരാപ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന സ്വീകരണ സമ്മേളനം ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്, മണ്ഡലം പ്രസിഡന്റ് അജി പോട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായ എം.ജി. രാജു, വത്സല ബാലന്, ജനറല്‍ സെക്രട്ടറി ടി.ജി. വിജയന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ആര്. സജികുമാര്‍, എം.എന്‍. ബാലചന്ദ്രന്, പി.സി. അശോകന്, കെ.സി. രാജന്, കെ.എ. സന്തോഷ്, എം.ജി. ശശി എന്നിവര്‍ പ്രസംഗിച്ചു. നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ബിജെപി പഞ്ചായത്ത്തലത്തില്‍ നടപ്പിലാക്കുന്ന സഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: