ചെറുതോണി: തങ്കമണി പാണ്ടിപ്പാറ കരിക്കുംന്താളം ഭാഗത്ത് കുരുന്നുമലയില്‍ ഗോപാലകൃഷ്ണന്റെമക്കളായ അശ്വതി(18), ആരതി(15), ആദിത്യന്(8) എന്നിവരെയാണ് അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് തങ്കമണി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരുടെ അയല്‍വാസി പുതുപ്പടിക്കല് പാപ്പച്ചനും മകള്‍ ജാന്‍സിയുമാണ് കുട്ടികളെ മര്‍ദ്ദിച്ചത്. ഗോപാലകൃഷ്ണന്റെ വീട്ടിലേയ്ക്ക് പോകുന്നത് പുതുപ്പടിയ്ക്കല് പാപ്പച്ചന്റെ പുരയിടത്തോടു ചേര്‍ന്നുള്ള നടപ്പുവഴിയിലൂടെയാണ്. എന്നാല്‍ ഗോപാല കൃഷ്ണന്റെ ഇളയകുട്ടിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആദിത്യനോട് ഇതുവഴി നടന്നു മാത്രമേ പോകാവൂ എന്നും സൈക്കിള്‍ ചവിട്ടാന്‍ പാടില്ലെന്നും പാപ്പച്ചന് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് നിരവധി തവണ തര്‍ക്കം ഉണ്ടായിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് സൈക്കിള്‍ പാപ്പച്ചന്റെ പുരയിടത്തിലൂടെ ചുമന്നാണ് ആദിത്യന് കൊണ്ടു പോയിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം ഈ നടപ്പുവഴിയിലൂടെ അയല്‍വാസികള്‍ പറഞ്ഞനുസരിച്ച് സൈക്കിള്‍ ചവിട്ടികൊണ്ടു പോയി. ഇതുകണ്ട പാപ്പച്ചനും മകളും ചേര്‍ന്ന് ആദിത്യനെ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുന്ന ബഹളം കേട്ട് സഹോദരിമാര്‍ ഓടിയെത്തി സഹോദരനെ പിടിച്ചുമാറ്റി. ഇതിനിടെ പാപ്പച്ചനും മകളും പെണ്‍കുട്ടികളെയും ക്രൂരമായി മര്‍ദ്ദിച്ചു. നട്ടെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഭാരം കയറ്റി ബെല്‍റ്റിട്ട് ചികിത്സയിലാണ് അശ്വതി. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് അശ്വതി. ഒരാഴ്ചയ്ക്കു ശേഷം പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: