ന്യൂദല്‍ഹി: എ, ഐ ഗ്രൂപ്പുകളും കെപിസിസി പ്രസിഡന്റും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വി.എം സുധീരനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്റ്് നിര്‍ദ്ദേശം. പരസ്പരമുള്ള പാരവെയ്പ്പ് ഒഴിവാക്കുന്നതിനായാണ് മൂന്നുപേരും മത്സരരംഗത്തിറങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത്.
ഇന്നലെ രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, എ.കെ ആന്റണി, മുകുള്‍ വാസ്നിക് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം സുധീരന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് യോഗശേഷം വി.എം സുധീരന് വ്യക്തമാക്കിയിട്ടുണ്ട്. ജനസ്വീകാര്യത മാനദണ്ഡമാക്കിയാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും സുധീരന് അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്റാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യത്തില്‍ തന്റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്നും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് പ്രധാന പ്രചാരണ വിഷയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കൂട്ടായ നേതൃത്വമെന്നാല്‍ മൂന്നുപേരും മത്സരിക്കുമെന്ന് അര്‍ത്ഥമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് സോണിയയുമായുള്ള യോഗത്തിന് മുമ്പ് പ്രതികരിച്ചിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ത്ഥികളുടെ മാനദണ്ഡമെന്നും സുധീരന് പറഞ്ഞു. എ, ഐ ഗ്രൂപ്പുകളുടെ പട്ടിക അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് സുധീരന് ഉയര്‍ത്തുന്നതെങ്കിലും ഗ്രൂപ്പുകളുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഹൈക്കമാന്റിന് മുകളിലുള്ളത്. ഹൈക്കമാന്റായിരിക്കണം ആരു മത്സരിക്കണമെന്ന് തീരുമാനിക്കുകയെന്ന രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും വാക്കുകള്‍ സ്ഥാനാര്‍ത്ഥിത്വം വീതംവെയ്ക്കുകയാണ് എ,ഐ ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: