ബത്തേരി : സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ബിഎംഎസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 24ന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സയാഹ്ന ധര്‍ണ്ണ നടത്തും.
തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ തൊഴില്‍ പരിഷ്ക്കാര നടപടിയില്‍ ട്രേഡ്യൂണിയനുകളെ അകറ്റുന്നതരത്തിലുള്ള പരിഷ്ക്കാരങ്ങളാണ് നടത്തുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ നാളിതുവരെ ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങള്‍പോലും വിതരണം ചെയ്തിട്ടില്ല. മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ആനുകൂല്യം പെന്ഷന് വിതരണം മുടങ്ങിയിട്ട് മാസങ്ങളായി എന്നും യോഗം ആരോപിച്ചു.
ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി പി.ശശിധരന് ഉദ്ഘാടനെ ചെയ്യും. പി.കെ.അച്ചുതന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: