റാഞ്ചി: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ കൡയില്‍ ഇന്ത്യക്ക് ജയം. 34 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയം നേടിയത്. സ്കോര്‍: ഇന്ത്യ 6ന് 130. ശ്രീലങ്ക 7ന് 96. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 36 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും 35 റണ്‍സെടുത്ത സ്മൃതി മന്ദനയും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തില്‍ നിന്ന് പുറത്താകാതെ 22 റണ്‍സെടുത്ത് അനുജ പാട്ടീലും ഭേദപ്പെട്ട പ്രകടം നടത്തി. ക്യാപ്റ്റന്‍ മിതാലി രാജ് മൂന്ന് റണ്‍സെടുത്തും വെല്ലസ്വാമി വനിത (12), വേദ കൃഷ്ണമൂര്‍ത്തി (9), ഏക്ത ബിഷ്ത് (3) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ശ്രീലങ്കക്ക് വേണ്ടി സുഗന്ധിക കുമാരി മൂന്നും ഇഷാനി കൗസല്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേറ്റ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 18 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ലങ്കന്‍ നിരയില്‍ പുറത്താകാതെ 41 റണ്‍സെടുത്ത സുരാന്ഗിക മാത്രമാണ് മികച്ച കളി നടത്തിയത്. ക്യാപ്റ്റന്‍ ശശികല സിരിവര്‍ദ്ധനെ (18), ഹന്‍സിമ കരുണരത്നെ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്ക് വേണ്ടി അനുജ പാട്ടീല്‍ മൂന്നും ദീപ്തി ശര്‍മ്മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. അനുജ പാട്ടീല്‍ മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: