കചാര്‍ (ആസാം): സ്വാതന്ത്ര്യം കിട്ടിയിട്ട് 69 വര്‍ഷമായി, പക്ഷേ ആസാമിലെ, ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ജനങ്ങള്‍ക്ക് ഒരു ട്രെയിന്‍ കിട്ടിയത് ഇന്നലെ! സില്‍ച്ചര്‍-ന്യൂദല്‍ഹി പൂര്‍വോത്തര്‍ സമ്പര്‍ക്ക് ക്രാന്തി സ്പെഷ്യല്‍ എക്സപ്രസ് ട്രെയിനിന് റെയില്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി കാണിച്ചത് റെയില്‍വേയുടെ പുതിയ ചരിത്രംകൂടിയായി.
കചാര്‍ എന്ന ഈ അതിര്‍ത്തി ജില്ലക്കാര്‍ക്ക് രാജ്യതലസ്ഥാനത്തേക്ക് നേരിട്ടൊരു ട്രെയിന്‍ സര്‍വീസ് ഇല്ലായിരുന്നു. എന്നാല്‍ ഈ പ്രദേശം അത്ര അപ്രധാനമൊന്നുമല്ലെന്നതാണ് കൗതുകകരം. ത്രിപുര, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഗേറ്റ്വേ കൂടിയാണിവിടം. സ്വാതന്ത്ര്യസമരത്തില്‍ മികച്ച പങ്കാളിത്തമുണ്ടായിരുന്നു ഈ പ്രദേശത്തിന്. ഇതൊക്കെയായിട്ടും എന്തുകൊണ്ട് ഇവിടുന്ന് നേരിട്ട് ഒരു ട്രെയിന്‍ ഇത്രകാലമായുണ്ടായില്ലെന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല.
ഇന്നലെ സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ ട്രെയിനിന്റെ ആദ്യയാത്രയ്ക്ക് പച്ചക്കൊടി കാണിക്കവേ മന്ത്രി പ്രഭു പറഞ്ഞു, 2020-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നിന്നെല്ലാം രാജ്യതലസ്ഥാനത്തേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് നടത്തും.
ആസാം, അരുണാചല്‍ പ്രദേശ്, ത്രിപുര, മണിപ്പൂര്‍, എന്നിവിടങ്ങളില്‍നിന്ന് 2017-19 കാലത്തിനുള്ളില്‍ ബ്രോഡ്ഗേജ് റെയില്‍ സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കുമെന്നു പ്രഖ്യാപിച്ചു.
ആസാമിലെ ബദര്പൂരിനും ത്രിപുരയിലെ ജീരാനിയയിലേക്കും ബദര്പൂരില്നിന്ന് മണിപ്പൂരിലെ ജിരിബാമിലേക്കും ചരക്കു വണ്ടികള്‍ക്കും ആദ്യയാത്രയ്ക്ക് മന്ത്രി സിഗ്നല്‍ നല്കി. ഏപ്രില്‍ 14-നു മുമ്പ് സില്‍ച്ചര്‍-അഗര്‍ത്തല ഇന്റര്‍സിറ്റി എക്സ്പ്രസും പാസഞ്ചര്‍ ട്രെയിനും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: