ധാക്ക: ബംഗ്ലാദേശിലെ ക്ഷേത്രപുരോഹിതനെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. തലസ്ഥാനമായ ധാക്കയില്‍നിന്ന് 494 കിലോമീറ്റര്‍ അകലെയുള്ള പഞ്ചഗഢ് ജില്ലയിലാണ് 50 കാരനായ ജഗ്നേശ്വര് റോയ് എന്ന പൂജാരിയെ ഭീകരര്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രണ്ട് ഭക്തര്‍ക്കും പരിക്കേറ്റു.
ജഗ്നേശ്വര് റോയിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഐഎസുമായി ബന്ധമുള്ള അമഖ് ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചതായി ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്ന എസ്ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പാണ് വെളിപ്പെടുത്തിയത്.
ക്ഷേത്ര സങ്കേതത്തില്‍ തന്നെയുള്ള വീടിനുനേര്‍ക്ക് കല്ലെറിഞ്ഞ് പുറത്തുവരുത്തിയശേഷം ജഗ്നേശ്വര് റോയിയുടെ തലയറുക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് അക്രമികളാണ് കൃത്യം ചെയ്തത്. 1998 ല്‍ റോയ് തന്നെ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. അതിനുശേഷം പ്രധാന പൂജാരിയായി തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: