അതുകൊണ്ട് സ്വജനങ്ങളുടെ വധം നടത്തേണ്ടി വരുമല്ലോ എന്നോര്‍ത്ത് അര്‍ജുന, നീ വിറക്കുകയോ, തളരുകയോ, നില്ക്കാന് കഴിയാതെ വരുകയോ വേണ്ട. വായ വളരേണ്ടതില്ല, ഗാണ്ഡിവം കൈയില്നിന്നുവീണു പോവുകയും വേണ്ട. (ഗീത 1ല്‍ 29. 30 നോക്കുക)
സ്വര്‍ഗ കവാടം തനിയെ
തുറക്കുന്നു
അശ്വമേധം, സൗത്രാമണി തുടങ്ങി വേദ പ്രോക്തങ്ങളായ യാഗങ്ങള്‍ ചെയ്തോ കഠിനമായ യോഗ ചര്യകള്‍ അനുഷ്ഠിച്ചോ വളരെ പ്രയത്നിച്ചതിനുശേഷമാണ് മനുഷ്യര്‍ക്ക് സ്വര്‍ഗാദി ലോകങ്ങളില്ചെന്ന് ദിവ്യ സുഖം അനുഭവിക്കാന്‍ കഴിയുക. യുദ്ധം ചെയ്ത് ശത്രുക്കളെ ജയിക്കാന്‍ കഴിയുന്ന വീര പുരുഷന്മാര്ക്ക് ഈലോകത്തില്‍ കീര്‍ത്തിയും ഭൗതിക സുഖവും കിട്ടും. എന്നാല്‍ ഒരടിപോലും പിന്മാറെത പൊരുതി മരണ മടയേണ്ടിവരുന്ന വീരപുരുഷന്മാരെ സ്വീകരിക്കാന്‍ ദേവേന്ദ്രന് സ്വര്‍ഗത്തിന്റെ കവാടം ഇപ്പോഴേ തുറന്നു വച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: