തിരുവല്ല:തെരഞ്ഞെടുപ്പില്‍ നാമാവശേഷമായ പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ വെണ്‍പാലയില്‍ സിപിഎം കരുനീക്കം തുടങ്ങി.ഒന്നര പതിറ്റാണ്ട് മുമ്പ് ഉണ്ടാക്കിയ സമാന അവസ്ഥയിലേക്ക് പ്രദേശത്തെ കൊണ്ടെത്തിക്കാനായി വ്യാപക അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തലാണ് പാര്‍ട്ടി നേതൃത്വം.കഴിഞ്ഞ ദിവസം വൈകിട്ട് തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിന് സമീപം ബിജെപിയുടെ കൊടിയും ഫ്ളക്സ് ബോര്‍ഡുകളും ഡിവൈഎഫ്ഐ പ്രവര്ത്തകന് പരസ്യമായി നശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെയാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവും പാര്‍ട്ടി ഗുണ്ടയുമായ വെണ്‍പാല താഴാം പള്ളത്ത് ജോബി ചാക്കോ ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടിയും നശിപ്പിച്ചത്.ശനിയാഴ്ച്ച അഞ്ചുമണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് കൂട്ടമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമിസംഘം അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. രാത്രിയില്‍ സ്വന്തം കൊടിമരങ്ങള്‍ നശിപ്പിച്ച് അത് ബിജെപി പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവെക്കാനുള്ള ശ്രമവും നടന്നും. ഇതിനുമുമ്പും ജോബി് ചാക്കോ പല ക്രിമിനല്‍ കേസിലും പ്രതിയായിരിക്കുന്ന ആളാണ്. വിഭാഗീയതയും മറ്റ് അസ്വാരസ്യങ്ങളും ഉണ്ടാക്കുന്ന വെല്ലുവിളികളില്‍ നിന്ന് താല്കാലിക രക്ഷനേടാനുള്ള അവസാന അടവായാണ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നത്.ഒരുകാലത്ത് ഇടതു സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് നാമമാത്രമായ വോട്ട് മാത്രമാണ ്പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടാന്‍കഴിഞ്ഞത്.നിയമസഭാതെരഞ്ഞെടുപ്പ് അടുക്കെ പാര്‍ട്ടിയെ ശക്തമാക്കണമെന്ന മേല്‍ഘടകത്തിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന സംഭവങ്ങള്‍.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കനത്ത തിരിച്ചടി നേരിട്ട സിപിഎം നേതൃത്വം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തില്ലന്ന് ഭാരതീയ ജനതാപാര്‍ട്ടി വെണ്‍പാല യൂണിറ്റ് സെക്രട്ടറി സതീഷ്കുമാര്‍,ധനീഷ്,രമേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: