കോട്ടയം: കുറഞ്ഞ ചെലവില്‍ വോള്‍ട്ടത വര്‍ദ്ധിപ്പിച്ച പാമ്പാടി സബ്-സ്റ്റേഷന്റെ പ്രയോജനം ഇനി 10 പഞ്ചായത്തുകളിലുള്ള 45000 ഉപഭോക്താക്കളിലെത്തും. 66 കെ.വി യില്‍ നിന്നും വോള്‍ട്ട് 110 കെ.വി യായി ഉയര്‍ത്തിയ പാമ്പാടി സബ്-സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. പാമ്പാടി, മീനടം, പുതുപ്പള്ളി, കൂരോപ്പട, കങ്ങഴ, വാഴൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, നെടുംകുന്നം, കറുകച്ചാല്‍ എന്നിവിടങ്ങളില്‍ ഇനി തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സബ്സ്റ്റേഷന് അങ്കണത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഊര്‍ജ്ജ വകുപ്പുമന്ത്രി ആര്യാടന് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഒരു കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ കെ.എസ്.ഇ.ബിക്കു ലഭിച്ചത്. കൃത്യനിര്‍വ്വഹണം മാതൃകാപരമായി നടത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ. രാധാകൃഷ്ണന്, അസി. എക്സി. എഞ്ചിനീയര്‍മാരായ ജമിലി വി.സി., ജേക്കബ്ബ് കെ. ഈപ്പന് അസി. എഞ്ചിനീയര്‍മാരായ വിപിന്‍ കോര വര്‍ക്ഷീസ്, പുന്നന്‍ ഇട്ടി, മാമ്മന്‍ സി.എസ്., സതീഷ്ബാബു എസ്. എന്നിവര്‍ക്ക് 10000 രൂപ പാരിതോഷികം നല്‍കുമെന്ന് മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിലിപ്പോസ് തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: