കോട്ടയം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര വഴി നടത്തുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സാഹസിക ക്യാമ്പില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം. 15നും 29നും മദ്ധ്യേ പ്രായമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. നാഷണല്‍ സര്‍വ്വീസ് സ്കീം, എന്‍സിഡിസി സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. യുവതികള്‍, പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് സംവരണമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 25 പേരെ ക്യാമ്പില്‍ പങ്കെടുപ്പിക്കും. യുവജനങ്ങളില്‍ സാഹസികത വളര്‍ത്തിയെടുക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് നേടുക, പ്രകൃതിയെ അറിയുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പ്. താമസം, ഭക്ഷണം, യാത്രപ്പടി എന്നിവ സംഘാടകര്‍ വഹിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത ഫോറത്തില്‍ രക്ഷിതാക്കളുടെ സമ്മതപത്രം ഹാജരാക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ 26ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, കരാര്‍ ബില്‍ഡിംഗ്, എംഎല് റോഡ് കോട്ടയം. ഫോണ്‍: 0481: 2565335 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരിലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: