കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം നടപ്പിലാക്കി വരുന്ന ശുചീകരണ പരിപാടിയായ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായി സേവാഭാരതി പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും ഇന്നലെ ശുചീകരിച്ചു. റെയില്‍വേ അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ ശൈലേന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡണ്ട് എ.സി.മനുമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.ജയരാജന് മാസ്റ്റര്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, സേവാഭാരതി ജില്ലാ സെക്രട്ടറി രാജീവന്, റെയില്‍വേ വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ ബാലഗോപാലന് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. 100 ഓളം സേവാഭാരതി പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: