തിരുവനന്തപുരം: 2015 ഡിസംബര്‍ ഒന്നിന് ആരംഭിച്ച് 60 ദിവസം നീണ്ടുനിന്ന കേരളത്തിന്റെ വ്യാപാരമേള ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്ലിന്റെ ഔപചാരികമായ സമാപനം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. വ്യാപാരത്തോടൊപ്പം വിവിധ മേഖലകളില്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി ചരിത്ര നേട്ടത്തിന്റെ നിറവിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ ഒമ്പതാമത് സീസണിന് കൊടിയിറങ്ങുന്നത്.
ഫെബ്രുവരി 24 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങ് വിനോദസഞ്ചാരവകുപ്പു മന്ത്രി ഏ.പി. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടുമാസത്തെ വ്യാപാരമേളയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജി കെഎസ്എഫ് ഡയറക്ടര്‍ കെ.എം.അനില്‍ മുഹമ്മദ് അവതരിപ്പിക്കും. മേളയുടെ വിവിധ മേഖലകളില്‍ ജി കെഎസ്എഫുമായി സഹകരിച്ച ഏജന്‍സികള്‍, വ്യാപാരസ്ഥാപനങ്ങള്‍,
സംഘടനകള്‍ എന്നിവര്‍ക്കുള്ള ഉപഹാരം ആരോഗ്യ ദേവസ്വം വകുപ്പുമന്ത്രി വി. എസ് ശിവകുമാര്‍ നല്‍കും. ചടങ്ങില്‍ ജനപ്രതിനിധികള്‍ വ്യാപാര വ്യവസായ സംഘടനാപ്രതിനിധികള്‍ സ്പോണ്‍സര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര നടീനടന്മാരും ചലച്ചിത്ര പിന്നണി ഗായകരും അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.
20,000ത്തോളം വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവലില്‍ 80ലക്ഷം കൂപ്പണുകളാണ് വിറ്റഴിഞ്ഞത
.് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ലക്ഷത്തില്‍ അധികം കൂപ്പണുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ കൂപ്പണ്‍ എന്ന പുതിയ ആശയം പരീക്ഷിച്ച് ഈ സീസണില്‍ ആകെ 3136 കോടി രൂപയുടെ വ്യാപാരം നടന്നതായിട്ടാണ് പ്രാഥമിക കണക്കുകള്‍. പ്രീമിയം വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചിട്ടുണ്ട്. എല്ലാ കൂപ്പണിലും ഒരു സമ്മാനം ഉപഭോക്താവിന് ലഭിക്കുന്ന രീതി ഈ സീസണിന്റെ പ്രത്യേകതയാണ്.
കരകൗശല മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നല്കിയതും ഈ വര്‍ഷത്തെ വ്യാപാരമേളയെ ശ്രദ്ധേയമാക്കുന്നു. അന്തര്‍ദേശീയ കരകൗശല മേള കോഴിക്കോട്ടെ ഇരിങ്ങലിലും ദേശീയ കരകൗശല മേള ചവറയിലും സംഘടിപ്പിച്ചതും, കരകൗശല മേഖലയുടെ പ്രോത്സാഹനത്തിന് ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തം ഉറപ്പാക്കിയതും ഈ സീസണിന്റെ പ്രത്യേകതയാണ്.
സീസണ് ഒമ്പതില്‍ പരമ്പരാഗത ഉല്‍പ്പന്ന വിപണനത്തിന് കാര്യമായ മുന്നേറ്റമുണ്ടായി. കയര്‍ കരകൗശല മേഖലയില്‍ അഞ്ചു കോടിയിലധികം രൂപയുടെ വ്യാപാരം നടന്നു. കേരളത്തില്‍ അന്യംനിന്നു പോകുന്ന കരകൗശല മേഖലയെ ശാക്തീകരിക്കാനും വിപുലപ്പെടുത്താനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി ഏ.പി അനില്‍ കുമാര്‍ പറഞ്ഞു.
വ്യാപാര വാണിജ്യ മേഖലയിലെ എല്ലാ സംഘടനകളും ഒരുപോലെ സഹകരിച്ച ഒരു സീസണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സീസണില്‍ പുതുതായി അവതരിപ്പിച്ച ‘അവര്‍ക്കായ് നമുക്കു വാങ്ങാം’ പദ്ധതി വന്‍ വിജയമായിരുന്നുമെന്നും ഇതിലൂടെ ഒരുകോടി 80 ലക്ഷം രൂപയുടെ വിവിധ സഹായങ്ങള്‍ പാവപ്പെട്ടവര്‍ക്കായി എത്തിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നതായി ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: