കൊച്ചി: അവശ പത്രപ്രവര്‍ത്തക പെന്ഷന് എല്ലാ മാസവും നിശ്ചിത തീയതിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കണമെന്നും സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് സി.ആര്. രാമചന്ദ്രന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.ജി. മത്തായി സ്വാഗതവും മുഹമ്മദ് സലിം നന്ദിയും പറഞ്ഞു. കെ. ജനാര്ദനന് നായര്‍, എം. അബ്ദു റഹ്മാന്, അമ്പലപ്പള്ളി മാമുക്കോയ, പി.പി.കെ. ശങ്കര്‍, ഡോ. ടി.വി. മുഹമ്മദലി, ഹരിദാസ് പാലയില്‍, വി. ഹരിശങ്കര്‍, ഡോ. നടുവട്ടം സത്യശീലന്, പാലോളി കുഞ്ഞിമുഹമ്മദ്, എം. ബാലഗോപാലന്, വര്‍ഗീസ് കോയ്പള്ളില്, സിദ്ധാര്ഥന് പരുത്തിക്കാട്, പട്ടത്താനം ശ്രീകണ്ഠന്, ആറുമാനൂര്‍ ഉണ്ണികൃഷ്ണന്, സി.ഡി. ദേശികന്‍, എസ്. സുധീശന്‍, കല്ലട ഷണ്മുഖന്, വീക്ഷണം മുഹമ്മദ്, ആളൂര്‍ പ്രഭാകരന്, അലക്സാണ്ടര്‍ സാം എന്നിവര്‍ പ്രസംഗിച്ചു.
എ.സി. ജോസ്, ഒ.എന്‍.വി. കുറുപ്പ്, സി.എം. അബ്ദു റഹ്മാന്, അക്ബര്‍ കക്കട്ടില്‍, ടി.എന്‍. ഗോപകുമാര്‍, ഒ.എസ്. രാജപ്പന്, ജോണ്‍ കുന്നപ്പള്ളി, കെ.ജെ. മാത്യു എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: