കൊച്ചി: കൊച്ചി ക്ഷത്രിയ സമാജത്തിന്റെ 84-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രശസ്ത സംഗീതജ്ഞന് എല്‍പിആര്‍ വര്‍മ അനുസ്മരണ സമ്മേളനം നടത്തുന്നു. കളിക്കോട്ട പാലസില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗം സിനിമാതാരം ഊര്‍മ്മിള ഉണ്ണി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീതജ്ഞന് കുമാര കേരള വര്‍മ അനുസ്മരണ പ്രഭാഷണം നടത്തും. ക്ഷത്രിയ സമാജം സെക്രട്ടറി എന്‍.വി. വിനോദ് സ്വാഗതവും എല്‍പിആര്‍ വര്‍മയുടെ ദൗഹിത്രി പ്രിയാ വര്‍മ നന്ദിയും പറയും. തുടര്‍ന്ന് 5.30-ന് തൃപ്പൂണിത്തുറ ഗിരിജാ വര്‍മയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതസന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: