ആലപ്പുഴ: കേന്ദ്ര ആരോഗ്യ മന്ത്രി ജഗത്പ്രകാശ് നദ്ദ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹിന്ദ്‌ലാബ്‌സ് സന്ദര്‍ശിച്ചു. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഹെല്‍ത്ത്‌കെയര്‍ വിഭാഗമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളോടെ അത്യാധുനിക ലാബ് സ്ഥാപിച്ചത്. ഹിന്ദ്‌ലാബ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
സാധാരണ നിരക്കിലും 10 മുതല്‍ 60 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഹിന്ദ്‌ലാബ്‌സില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. എച്ച്എല്‍എല്‍ സിഎംഡി ഡോ എം. അയ്യപ്പന്‍, കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സുനില്‍ ശര്‍മ്മ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
















