തൃക്കൈപ്പറ്റ : മുക്കംകുന്ന് – കല്‍പ്പറ്റ – മേപ്പാടി- മീനങ്ങാടി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ നിലവിലെ സമയവും റൂട്ടും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി തൃ ക്കൈപ്പറ്റ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും ആദിവാസികളുമടക്കം നൂറ്കണക്കിന് ആളുകളുടെ യാത്ര ദുരിതത്തിലാക്കുന്ന നടപടി നിര്‍ത്തിവെക്കണം. ഗതാഗതപ്രശ്നം നേ രിടുന്ന പ്രദേശത്ത് സര് ക്കാ ര്‍ ഓഫീസ്, ആശുപത്രി തുട ങ്ങി സാധാരണക്കാരുടെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എത്തിപ്പെടാന്‍ ജനങ്ങള്‍ക്ക് ആശ്രയമായ സര്‍വ്വീസുകളില്‍ മാറ്റം വരുത്തിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ എം.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണന്, ബിനീഷ്, സാജു, സുജീഷ്, ബിജു ഗൂഢലായ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: