പുല്‍പ്പള്ളി:പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പുല്‍പ്പള്ളി സ്റ്റേഷന് പരിധിയിലാണ് സംഭവം. ഏഴാംക്ലാസുകാരിയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഉടന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവിനെതിരി പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണ വിധേയനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: