പത്തനാപുരം: മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എസ്എഫ്ഐ ഗുണ്ടകള്‍ അഴിഞ്ഞാടി. അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്വഅധ്യാപകരുമടക്കം നിരവധിപ്പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
പ്രാദേശിക നേതാക്കളുടെ പിന്‍ബലത്തില്‍ വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് ഒരു സംഘം എസ്എഫ്ഐ ഗുണ്ടകള്‍ കോളേജിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. കോളേജ് കോമ്പൗണ്ടില്‍ കിടന്ന അധ്യാപകരുടെ കാറുകളും , ബോര്‍ഡുകളും, ഉപകരണങ്ങളും അടിച്ചുതകര്‍ത്തു.
ക്ലാസ്മുറിയില്‍ കയറിയാണ് അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും മര്‍ദിക്കാന്‍ ശ്രമം നടത്തിയത്. പെന്ഷന് ആവശ്യത്തിനായി കോളേജില്‍ എത്തിയ പൂര്വ്വഅധ്യാപകരുടെ വാഹനങ്ങളും അക്രമിസംഘം അടിച്ചുതകര്‍ത്തു. കോളേജ് പ്രിന്‍സിപ്പലിനെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കെ അസഭ്യം വിളിക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയെതുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് കോളേജ് അടക്കുന്നതായി പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പി.ഡാനിയേല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: