പള്ളിപ്പുറം: സിപിഎം അക്രമി സംഘം വീടുകളില്‍ കയറി ആക്രമണം നടത്തിയപ്പോള്‍ വീടിനുള്ളിലുണ്ടായിരുന്ന പലരും അക്രമികള്‍ക്ക് ഇരയാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്.
വീടിനുള്ളിലേക്ക് മുദ്രാവാക്യം വിളിച്ച് ആയൂധങ്ങളുമായെത്തിയ അക്രമിസംഘം കണ്ണില്‍കണ്ടതെല്ലാം തല്ലി തകര്‍ത്തു. ജീവനുംകൊണ്ട് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപെട്ടതെന്നാണ് കളത്തിങ്കല്‍വെളിയില്‍അശോകന്റെ ഭാര്യ ഷൈലജ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ ദുംഖം അടക്കാനാകാതെ പറഞ്ഞത്.
ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടാണ്, ഒട്ടെറെ നാളത്തെ കഠിനാധ്വാനമാണ് ഷീറ്റുകൊണ്ടും പലകകൊണ്ടും കിടക്കാനൊരു കൂരയുണ്ടാക്കിയെടുത്തത്.
അതാണ് കാര്യം എന്താണെന്നുകൂടി അറിയുന്നതിനുമുന്‍പ് അക്രമിസംഘം തല്ലിത്തകര്‍ത്തിട്ടിരിക്കുന്നത്. ഇനി കിടക്കാനൊരിടം തേടി അലയേണ്ടിവരുമെന്ന ദുഖം കൂടി പങ്കുവെച്ചാണ് നേതാക്കള്‍ക്കുമുന്നില്‍ ഷൈലജ പൊട്ടിക്കരഞ്ഞത്.
















