Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഔഷധ വിപണി ജനകീയമാക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:05 pm IST
in Vicharam

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഔഷധമേഖലയിലും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. മാത്രവുമല്ല ഈ സര്‍ക്കാരിന് ഊഹാപോഹങ്ങളെ മുന്‍നിര്‍ത്തി മാധ്യമ വിചാരണകളും നേരിടേണ്ടിവന്നിട്ടുണ്ട്. നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിംഗ് വ്യവസ്ഥ ഇല്ലായ്‌മ ചെയ്യാന്‍ നീക്കംനടക്കുന്നു എന്നതായിരുന്നു പ്രധാന വിവാദം. എന്നാല്‍ പേറ്റന്റ് നിയവുമായി ബന്ധപ്പെട്ട് നാളിതുവരെ ഒരു നിയമഭേദഗതികളും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമാവുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. പ്രധാനമായുള്ള പദ്ധതികള്‍ ഇവയാണ്.

1. അവശ്യമരുന്ന് പട്ടിക ((NLEM – National list of Essential Medicins) ) വിപുലീകരിച്ചു.

2. ജനറിക് മരുന്നുകള്‍ വിലകുറച്ച് നല്‍കുന്ന ജന്‍-ഔഷധി പദ്ധതി വഴി 1000 മെഡിക്കല്‍ സ്റ്റോറുകള്‍.

3. ഫാര്‍മ ഡാറ്റാ ബാങ്ക് സംവിധാനം.

4. ബള്‍ക്ക് ഡ്രഗ് ഇറക്കുമതി കുറച്ച് തദ്ദേശീയ ഉല്‍പാദകരില്‍നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുതകുന്ന തരത്തില്‍ ഇറക്കുമതി തീരുവ ഇളവ് റദ്ദാക്കി.

5. രാസവള വകുപ്പില്‍നിന്നും മാറ്റി ഔഷധ മേഖലക്ക് പുതിയ മന്ത്രാലയം.

അവശ്യമരുന്ന് പട്ടിക

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഔഷധമേഖലയില്‍ എടുത്ത ഏറ്റവും ജനോപകാരപരമായ തീരുമാനമാണ് അവശ്യമരുന്ന് പട്ടിക വിപുലീകരണം. 1977 ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമം വന്നതിനുശേഷം 270 മരുന്നുകളാണ് വിലനിയന്ത്രണ പട്ടികയില്‍ ഉണ്ടായിരുന്നത്. ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ (ഉജഇഛ) വഴി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(ചജജഅ) യാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി വിവിധ സമയങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ആഗോളവല്‍ക്കരണ കരാറുകളുടെ ഭാഗമായി ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിക്കുശേഷം വിവിധ സര്‍ക്കാരുകള്‍ വെട്ടിച്ചുരുക്കി ഈ പട്ടികയില്‍ 27 മരുന്നുകളാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടമെന്നനിലക്ക് അവശ്യമരുന്ന് പട്ടിക 374 മരുന്നുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. പിന്നീട് അവശ്യമരുന്ന് നിര്‍വ്വചനത്തില്‍ പെടാത്ത പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 106 മരുന്നുകള്‍ ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിച്ചു. ഇതിനെതിരെ ഔഷധ വ്യവായികളുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ പോവുകയും നിയനടപടിക്ക് വിധേയമാവാന്‍വേണ്ടി പട്ടിക പിന്‍വലിച്ചു. പിന്നീട് കോടതിയില്‍ പ്രത്യേക പട്ടിക തയ്യാറാക്കി നല്‍കി അവയെ ഉള്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്നും 35 മരുന്നുകള്‍കൂടി ഉള്‍പ്പെടുത്തി 617 മരുന്നുകളാണ് ഇന്ന് വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വീണ്ടും കൂടുതല്‍ മരന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചജജഅ അറിയിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ 47 കീമോ/കാന്‍സര്‍ മരുന്നുകളും 22 ഒകഢ/അകഉട മരുന്നുകളും ഉണ്ട്. വര്‍ഷത്തില്‍ പരമാവധി 10% മാത്രമേ ഈ മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അനുവാദമുള്ളൂ.

പ്രധാനമന്ത്രി ജന്‍-ഔഷധി പദ്ധതി

ഭാരതത്തിലെ സാമാന്യജനങ്ങളില്‍ വലിയൊരുവിഭാഗത്തിന് ആധുനിക ചികിത്സ അപ്രാപ്യമായിരിക്കെ ഈ മേഖലയില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഔഷധം ലഭ്യമാക്കുന്ന പദ്ധതിയാണ് ജന്‍-ഔഷധി. മന്ത്രാലയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കലിനുകീഴില്‍ ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്‌സ് ഓഫ് ഇന്ത്യ എന്ന നോഡല്‍ ഏജന്‍സിയാണ് രാജ്യവ്യാപകമായ ഈ പദ്ധതി നടപ്പാക്കുന്നത്. ഭാരതത്തിലെ പൊതുമേഖലാ ഔഷധ കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ്് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (IDPL), ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ്(HAL), ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (BPCL), കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിററഡ്(KAPL), രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (RDPL) തുടങ്ങിയവ പങ്കാളികളാണ്. പൊതുമേഖലാ കമ്പനികളില്‍ 35 വര്‍ഷം പാരമ്പര്യമുള്ള എസ് ശ്രീകുമാര്‍ ആണ് മാനേജിംഗ് ഡയറക്ടര്‍ ആയി നിയമതനായിട്ടുള്ളത്. ഈ പദ്ധതിയിലൂടെ മേല്‍ത്തരം ജനറിക് മരുന്നുകള്‍ പൊതുമേഖലാ കമ്പനികളില്‍ നിര്‍മ്മിച്ച് വമ്പിച്ച വിലക്കുറവില്‍ (30-40%വരെ) വിപണനം ചെയ്യാനാണ് തിരുമാനം. നഷ്ടത്തിലായിരിക്കുന്ന പൊതുമേഖല ഔഷധകമ്പനികള്‍ക്ക് പുതുജീവന്‍ പകരുന്നതുകൂടിയാണ് ഈ നൂതന പദ്ധതി. ഈ വര്‍ഷം 1000 ജന്‍ ഔഷധി സ്റ്റോറുകളാണ് രാജ്യത്ത് തുടങ്ങാനിരിക്കുന്നത്. സംരംഭകര്‍ക്ക് 2.5 ലക്ഷം രൂപ സര്‍ക്കാര്‍ ലോണും ലഭിക്കും. തുടര്‍ന്ന് എല്ലാ എംപി മാരുടെ നിയോജകമണ്ഡലങ്ങളിലും ജന്‍ ഔഷധസ്റ്റോറുകള്‍ തുടങ്ങും. 504 ഫോര്‍മുലേഷന്‍ മരുന്നുകള്‍ ഇതിനായി ലിസ്റ്റ് ചെയ്തു. 361 എണ്ണം ഉല്‍പാദിപ്പിച്ച് ലഭ്യമാക്കിക്കഴിഞ്ഞു. രാജ്യത്തെ പൊതുമേഖലാ ഔഷധ കമ്പനികളിലൂടെ വിലകുറച്ച് മരുന്നുകള്‍ നല്‍കുന്ന ഈ പദ്ധതിയെ ആരോഗ്യരംഗത്തെ വിപ്ലവം എന്ന് വിശേഷിപ്പിക്കാം.

ഫാര്‍മ ഡാറ്റാ ബാങ്ക്

ഔഷധ വിലനിയന്ത്രണവും ഏകീകരണവും ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഫാര്‍മ പ്രൈസ് ഡാറ്റാ ബാങ്ക്. ഇത് ഒരു ഏകീകൃത മരുന്ന് ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റം ആണ്. ഔഷധ വിലനിയന്ത്രണ അതോറിറ്റിയായ ചജജഅ യുടെ നിയന്ത്രണത്തിലാണ് ഈ പദ്ധതി. രാജ്യത്തെ മുഴുവന്‍ ഔഷധ നിര്‍മ്മാതാക്കള്‍, വ്യവസായികള്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍ തുടങ്ങിയ എല്ലാവരും വിപണിയിലുള്ള മുഴുവന്‍ ഔഷധങ്ങളുടെയും ബ്രാന്‍ഡ്, ചേരുവ, വില തുടങ്ങിയവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ സര്‍ക്കാരിന് കൃത്യമായി നിരീക്ഷണ സംവിധാനം നടപ്പിലാക്കാനും നിയന്ത്രിക്കാനും സാധിക്കും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ബ്ലാക്ക് മാര്‍ക്കറ്റിംഗ് പോലുള്ള അനാശാസ്യപ്രവണതകളെ ഇല്ലായ്‌മ ചെയ്യാനും സാധിക്കും. ഇത് രോഗികള്‍ക്കും ഗുണകരമാവുന്ന രീതിയിലാണ് നടപ്പാക്കിയിട്ടുള്ളത്. വിവിധ ബ്രാന്‍ഡുകള്‍, കമ്പനികള്‍, വില തുടങ്ങിയവ ഈ സംവിധാനത്തിലൂടെ അറിയാന്‍ കഴിയും.

ഇറക്കുമതി തീരുവ ഇളവ് റദ്ദാക്കി

ഔഷധവ്യവസായം പ്രധാനമായും രണ്ട് മേഖലകളായി തരംതിരിക്കാം- ബള്‍ക്ക് ഡ്രഗ്‌സും, ഫോര്‍മുലേഷ്യന്‍സും. വലിയ തോതില്‍ അസംസ്‌കൃത മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ആദ്യത്തേതെങ്കില്‍ ഉപയോഗിക്കാന്‍ ഉതകുന്ന തരത്തില്‍ (ഗുളിക/ഇന്‍ജക്ഷന്‍ സിറപ്പ് തുടങ്ങിയവ) ബ്രാന്‍ഡ്‌സും ജനറിക്കുമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് രണ്ടാമത്തെ വിഭാഗം. മുഖ്യധാരാ ഇന്ത്യന്‍ വിദേശ കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് രണ്ടാമത്തെ വിഭാഗമായ ളീൃാൗഹമശേീി െല്‍ ആണ്. മുഖ്യധാരാ ഔഷധകമ്പനികള്‍ പ്രധാനമായും ബള്‍ക്ക് ഡ്രഗ് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ചൈനീസ് മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യന്‍ വ്യവസായികള്‍ 80% ബള്‍ക്ക് ഡ്രഗ്‌സ് ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ ഔഷധ ഭീമന്മാരായ സണ്‍ ഫാര്‍മ, ബയോകോണ്‍, കാഡില, സിപ്ല തുടങ്ങിയവയും വിദേശകുത്തകകളായ ഫൈസര്‍, നോവാര്‍ട്ടീസ്, ഗ്ലാക്‌സോ സ്മിത്ത്‌ലൈന്‍ തുടങ്ങിയവയും പ്രധാനമായും ഫോര്‍മുലേഷന്‍ വിഭാഗത്തിലുള്ളവയാണ്. ബള്‍ക്ക് ഡ്രഗ്‌സ് മേഖലയിലെ പ്രധാന ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ക്കിഡ്, ഇന്‍ഡ് സ്വിഫ്റ്റ്, സൂര്യ ഫാര്‍മ, അരബിന്ദോ തുടങ്ങിയവയാണ്. ഔഷധവ്യാപാര മേഖല അതിവിപുലമായി വികസിക്കുമ്പോഴും തദ്ദേശീയ ബള്‍ക്ക് ഡ്രഗ് വ്യവസായങ്ങള്‍ പലതും നഷ്ടത്തിലാണ്. പലതരം പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്‌കരിച്ചും ഫോര്‍മുലേഷന്‍ വ്യവസായത്തിലെ പങ്ക് വര്‍ദ്ധിപ്പിച്ചുമാണ് പലരും നിലനില്‍ക്കുന്ന്. ഇന്ത്യന്‍ കമ്പനികള്‍ ഇവരില്‍നിന്നും മരുന്ന് സ്വീകരിക്കുന്നത് വിദേശ ജനറിക് മാര്‍ക്കറ്റിലേക്ക് അവികസിത-വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കനാണ്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇറക്കുമതി തീരുവ ഇളവ് പിന്‍വലിക്കാനുള്ള തീരുമാനം ചര്‍ച്ചയാക്കേണ്ടത്. ഈ നിര്‍ദ്ദേശത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് ഔഷധ ഭീമനായ ബയോകോണ്‍ ഫാര്‍മയുടെ സിഇഒ ആയ കിരണ്‍ മജുംദാര്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡ്യൂസേഴ്‌സ് ഓഫ് ഇന്ത്യയുടെ (ഛജജക) വക്താവ് രഞ്ജന സ്‌മേതചെക്കും തുടങ്ങിയവരാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബള്‍ക്ക് ഡ്രഗ്‌സ് ഉല്‍പ്പാദക സംഘടനയുടെ വക്താവ് എസ്. മണിയുടെ പ്രസ്താവന ഈ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടാണ് പുറത്തുവന്നിട്ടുള്ളത്. തത്വത്തില്‍ ഔഷധ വ്യവസായത്തിലെ ഫോര്‍മുലേഷന്‍ ബള്‍ക്ക് ഡ്രഗ് വിഭാഗങ്ങളില്‍തന്നെ ഒരുതര്‍ക്കം രൂപപ്പെട്ടിരിക്കുന്നു.ആരോഗ്യമേഖലയിലെ വിവിധവ്യക്തികളും സംഘടനകളും ഈ തീരുമാനത്തിനെതിരായി രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്.

74 മരുന്നുകള്‍ക്ക് പ്രത്യേകിച്ചും കാന്‍സറിനും ഒകഢ/അകഉട നുമുള്ള മരുന്നുകള്‍ക്ക് വില വര്‍ദ്ധിക്കും എന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറക്കുമതി തീരുവ ഇളവ് ചെയ്യുന്നതോടൊപ്പം 61 ബള്‍ക്ക് കസ്റ്റസ് ഡ്യൂട്ടി അഞ്ചില്‍നിന്നും 10% ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര കമ്പനികളെ ലാഭത്തിലാക്കാനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചത്. ചൈനയില്‍നിന്നുള്ള ബള്‍ക്ക് ഡ്രഗ് ഇറക്കുമതി 80% ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കുറയ്‌ക്കുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

തീരുവ ഇളവ് ചെയ്യുന്നതിലൂടെ വില വര്‍ദ്ധനവ് 74 മരുന്നുകള്‍ക്കാണ് എന്ന് പറയുമ്പോള്‍ 61 മരുന്നുകള്‍ ചജജഅയുടെ വില നിയന്ത്രണപട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. അതിനാല്‍ ഇവയുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ലാഭം കുറയും എന്നത് പ്രധാനമായും മുഖ്യധാരാ കമ്പനികളുടെ ആശങ്കയാണ്. ഇറക്കുമതിചെയ്യുന്ന പലമരുന്നുകളും നമ്മുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഉപയോഗിക്കുന്ന ഞശ്മേെശഴാശില (ഞീരവല) ന് പകരം ചലീേെശഴാശില ഠമയ ഇന്ത്യന്‍ കമ്പനികള്‍ (ഉദാ: ശേഹേെശഴാശി ഠമയഹലെേ കിറശമ) ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അിശേഢലിീാ, അിശേ ഞമയശല െഅിശേഉ ശാാൗിീഴഹീയൗഹശി, കാമശേയ, ജൃീരമൃയമ്വശില ഞശീേിമ്ശൃ ടമൂൗശിമ്ശൃ തുടങ്ങിയ പേവിഷബാധ, പാമ്പ് വിഷബാധ, ബ്ലഡ്കാന്‍സര്‍ യൃമശി രമിരലൃ, ഒശ്/അശറ െ എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എല്ലാം വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. ഇപ്പോള്‍ വരുന്ന എതിര്‍ശബ്ദങ്ങള്‍ ലാഭം നഷ്ടപ്പെടുമെന്ന ഇന്ത്യന്‍ കുത്തകകളുടെ ഭീതിയില്‍ നിന്നുമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.

തദ്ദേശീയ ബള്‍ക്ക് മരുന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ചൈനയില്‍നിന്നുള്ള അമിത ഇറക്കുമതി തടയാനും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്. കൂടാതെ ഈ തീരുവ വര്‍ദ്ധനവ് ആഭ്യന്തര ഉല്‍പ്പാദകരില്‍നിന്നും ബള്‍ക്ക് ഡ്രഗുകള്‍ വാങ്ങാന്‍ ഫോര്‍മുലേഷന്‍ മേഖലയിലുള്ള കുത്തക നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കും. കൂടാതെ ഈ നിര്‍ദ്ദേശത്തില്‍ ഇനിയും ചില മരുന്നുകള്‍ക്ക് പൂര്‍ണ്ണമായും ഇറക്കുമതി മാത്രം ആശ്രയിക്കുന്നവയാണെങ്കില്‍- വില വര്‍ദ്ധനക്ക് സാധ്യതയുണ്ടെങ്കില്‍ അവക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കും. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ പ്രധാന കര്‍ത്തവ്യം. 106 മരുന്നുകളുടെ വിലനിയന്ത്രണ തീരുമാനം ഉണ്ടായപ്പോള്‍ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച പലരും പിന്നീട് അവരുടെ നിലപാടുകള്‍ തെറ്റാണെന്ന് തെളിഞ്ഞ അവസരത്തില്‍ ഒരു ഖേദപ്രകടനം പോലും നടത്തിയിട്ടില്ല.

ഔഷധ വ്യവസായം പ്രത്യേക മന്ത്രാലയത്തിലേക്ക്

ഈ സാഹചര്യങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനമായ ഔഷധ മേഖലയ്‌ക്ക് പ്രത്യേക മന്ത്രാലയം എന്ന തീരുമാനം പ്രസക്തമാവുന്നത്. രാസവള വകുപ്പിന് കീഴിലാണ് ഔഷധവ്യവസായം എന്നത് ഒരു വിരോധാഭാസം തന്നെയാണ്. വിലനിയന്ത്രണമടക്കമുള്ള മറ്റ് കാര്യങ്ങള്‍ ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്നു. ഇവയെല്ലാം ഒരു കുടക്കീഴിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഔഷധമേഖലക്ക് പ്രത്യേക മന്ത്രാലയം എന്ന മുദ്രാവാക്യമുയര്‍ത്തിയത് ബിഎംഎസ്ആര്‍ഒ ആണ്. ജനാരോഗ്യസംബന്ധമായ വിഷയമായി ഈ വകുപ്പ് പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ ജനോപകാരപ്രദമായ തീരുമാനങ്ങള്‍ നടപ്പിലാവും എന്നത് നിസ്തര്‍ക്കമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യക്തമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ വിപണനമേഖലയിലെ വ്യവസായികള്‍ക്കും രാജ്യത്തെ പൊതുജനങ്ങള്‍ക്കും അച്ഛേ ദിന്‍ വാഗ്ദാനം ചെയ്യുന്നു എന്നതില്‍ തര്‍ക്കമില്ല.

(ബിഎംഎസ്ആര്‍എ സംസ്ഥാന

സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

India

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.