കല്‍പ്പറ്റ: ആദിവാസി വൃദ്ധ ബസിടിച്ചു മരിച്ചു. അമ്പലവയല്‍ കളത്തുവയല്‍ വേങ്ങേരി കോളനിയിലെ മാച്ചി (60)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ മുട്ടില്‍ എടപ്പെട്ടിയിലാണ് അപകടമുണ്ടായത്. ഏതാനും മാസങ്ങളായി മാച്ചി മുട്ടില്‍ ചുള്ളിമൂല കോളനിയിലെ മകള്‍ സുശീലയുടെ കുടെയാണ് താമസം. അമ്പലവയല്‍ പഞ്ചായത്തില്‍ നിന്ന് പെന്ഷന് വാങ്ങാനായി പോകുന്ന വഴിക്കാണ്, കോഴിക്കോട് നിന്നും ബത്തേരിക്കു വരുകയായിരുന്ന ബസിടിച്ചത്. ഉടന്‍ കല്‍പ്പറ്റയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: