കൊച്ചി: എല്‍ ഇ ഡി ലൈറ്റില്‍ സോഫ്റ്റ്-ഐ ടെക്നോിയുമായി ത്രിയം ഗ്രൂപ്പ് രംഗത്ത്. അള്‍ട്രാ വയലറ്റ് രശ്മികളുടെ ഉറവിടങ്ങള്‍ കൂടിയായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഇലക്ട്രിക് ലൈറ്റുകളില്‍ നിന്നുള്ള മോചനമാണ് ത്രിയം ലൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് ഐ ടെക്നോളജിയുടെ പ്രത്യേകതയെന്ന് ത്രിയം ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മധുകുമാര്‍, മാര്‍ക്കറ്റിങ്ങ് പാര്‍ട്ട്ണര്‍ സുഭാഷ് ഉമ്മന്‍, സിഇഒ മിഥുന് എന്നിവര്‍ അറിയിച്ചു.
ത്രിയം എല്‍ഇഡി ലൈറ്റ് യു.വി രശ്മികളെ ഉന്മൂലനം ചെയ്യും. ഊര്‍ജം ലാഭിച്ച് ശീതളിമയാര്‍ന്ന പ്രകാശമാണ് വിന്യസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ ഹൈടെക് ലൈറ്റിംഗ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രത്യക്ഷമായും പരോക്ഷമായും 2000 പേര്‍ക്ക് തൊഴില്‍ നല്കാന് കഴിയുമെന്നും മധുകുമാര്‍ പറഞ്ഞു. പുതിയ എല്‍ഇഡി ലൈറ്റുകള്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: