ന്യൂദല്‍ഹി: ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും മലയാളി പെണ്‍കുട്ടിക്ക് മൈക്രോബയോളജിയില്‍ സ്വര്‍ണമെഡലോടെ ഡോക്ടറേറ്റും 2015 ലെ മികച്ച വിദ്യാര്‍ത്ഥിനിക്കുള്ള അവാര്‍ഡും. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഡോക്ടറേറ്റും അവാര്‍ഡും സമ്മാനിച്ചു.
ഐയ്ലൂര് കൊടകര വീട്ടില്‍ മോഹന്‍ റാമിന്റേയും പട്ടിമറ്റം വലമ്പൂര്‍ കുഞ്ചത്ത് ഗീതാദേവിയുടേയും മകള്‍ എം. സരിതക്കാണ് ഈ മികച്ച നേട്ടം. 2012 ല്‍ സ്വര്‍ണമെഡല്‍ നേട്ടത്തോടെ എംഎസ്സി പാസായ സരിത ഇപ്പോള്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസില്‍ സയന്റിസ്റ്റ് ട്രെയിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: