കൊച്ചി: ‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് കരുത്ത് പകര്‍ന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടേഴ്സ് ഇന്ത്യയുടെ രാജ്യത്തെ നാലാമത്തെ പ്ലാന്റ് ഗുജറാത്തിലെ വിത്തല്പുരയില് പ്രവര്‍ത്തനമാരംഭിച്ചു. 1100 കോടി രൂപ മുതല്‍ മുടക്കി സജ്ജമാക്കിയ പ്ലാന്റിന്റെ പണി 13 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.ഹോണ്ടയ്ക്ക് ഘടകങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ അവര്‍ക്കാവശ്യമായ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനായി ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി വേറൊരു 1100 കോടി രൂപ കൂടി നിക്ഷേപിക്കുന്നതാണ്. പുതിയ പ്ലാന്റില്‍ 3000 പേര്‍ക്ക് ജോലി ലഭിക്കും. ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകളില്‍ വേറെ 6000 പേര്‍ക്ക് കൂടി തൊഴില്‍ ലഭ്യമാവും.
പരിസ്ഥിതി സൗഹൃദമായ വിത്തല്‍പൂര്‍ പ്ലാന്റില്‍ സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. മഴ വെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട്. ഹോണ്ടയുടെ ഇരുചക്ര വാഹന പ്ലാന്റില്‍ ലോകത്ത് തന്നെ ഇതാദ്യമായി റോബോട്ടിക് പ്രസ് ഷോപ്പ് ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: