ശ്രീകണ്ഠാപുരം: ദമ്പതികളെ കാര്‍ തടഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേരെ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ സി.മുസ്തഫ(23), കുറുമാത്തൂര്‍ സ്വദേശികളായ സി.എം.സതീശന്‍(32), പി.നൗഷാദ്(30), ശ്രീകണ്ഠാപുരം സീരകത്ത് അഫ്‌സല്‍(19) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം ശ്രീകണ്ഠാപുരം ഗവ ഹൈസ്‌കൂളിന് സമീപം സംസ്ഥാനപാതയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യാവൂര്‍ ഉപ്പുപടന്നയിലെ മനോജിനെയും ഭാര്യയെയുമാണ് സംഘം അക്രമിച്ചത്. തളിപ്പറമ്പിലെ ടൈലറിങ്ങ് ക്ലാസ് കഴിഞ്ഞ് കാറില്‍ പയ്യാവൂരിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും ബൈക്കുകളില്‍ പിന്തുടര്‍ന്ന സംഘം കാര്‍ തടഞ്ഞ് യുവതിയുടെ കയ്യില്‍ പിടിക്കുകയും അശ്ലീലമായി സംസാരിക്കുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ കുറുമാത്തൂരില്‍ വെച്ചാണ് ഇവരെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ഒളിവിലാണ്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: