കോട്ടയം: എം.സി റോഡില്‍ നാഗമ്പടത്ത് ലോഡ് കയറ്റിവന്ന ലോറി മറിഞ്ഞു. ലോറി െ്രെഡവര്‍ പുല്ലരിക്കുന്ന് പുത്തന്‍കുളങ്ങര ജെയിംസും ക്ലീനര്‍ മൂലേടം സ്വദേശി ശ്രീധരനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ റെയില്‍വേ ഗുഡ്ഷെഡ് റോഡില്‍ നിന്നും ഗോതമ്പ് ചാക്കുകള്‍ കയറ്റി ചങ്ങനാശേരിയ്ക്കു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നാഗമ്പടം റെയില്‍വേ മേല്‍പ്പാലം കയറുന്നതിനിടെ എതിരെ വന്ന വാഹനങ്ങള്‍ക്കു ഡൈഡ് കൊടുമ്പോള്‍ നിയന്ത്രണം നഷ്്ടപ്പെട്ട ലോറി ഇടതുവശത്തേക്കു മറിയുകയായിരുന്നു. ലോറി മറിയുന്ന സമയത്ത് െ്രെഡവറും ക്ലീനറും പുറത്തേക്കു ചാടിയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. അപകടമുണ്ടായതോടെ ഏറെ നേരം എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. കണ്ട്രോള് റൂം പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ചു ലോറി ഉയര്‍ത്തി റോഡില്‍ നിന്നും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: