Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 09:35 pm IST
inSamskriti

 

സൂത പൂര്‍വ്വം ത്വയാ പ്രോക്തം വ്യാസേനാമിത തേജസാ

കൃത്വാ പുരാണമഖിലം ശുകായാദ്ധ്യാപിതം ശുഭം

വ്യാസേന തു തപസ്തപ്ത്വാ കഥമുത്പാദിത ശുക:

വിസ്തരം ബ്രൂഹി സകലം യച് ഛ്രുതം കൃഷ്ണതസ്ത്വയാ

ഋഷിമാര്‍ ചോദിച്ചു: സൂത, അങ്ങ് പറഞ്ഞുവല്ലോ വ്യാസന്‍ അനേകം പുരാണങ്ങള്‍ ഉണ്ടാക്കിയിട്ട് അത് ശുകന് പറഞ്ഞു കൊടുത്തുവെന്ന്? ഈ വ്യാസമഹാമുനി തപശ്ശക്തികൊണ്ട് എങ്ങനെയാണ് പുത്രോല്‍പ്പാദനം നടത്തിയത്? വ്യാസന്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

സൂതന്‍ പറഞ്ഞു: സത്യവതീ സുതനായ വ്യാസന് പുത്രഭാഗ്യമുണ്ടായതിന്റെ കഥ ഞാന്‍ പറയാം. പുതനുണ്ടാകാനുള്ള ഇച്ഛയോടെ മേരുപര്‍വ്വതത്തിലിരുന്ന് വ്യാസന്‍ ഉഗ്രതപസ്സു തുടങ്ങി. നാരദനില്‍ നിന്നും കിട്ടിയ ഏകാക്ഷര ബീജമന്ത്രം ഉരുവിട്ട് മഹാമായയായ പരാശക്തിയെയാണ് അദ്ദേഹം ഉപാസിച്ചത്. പഞ്ചഭൂതങ്ങളുടെയെല്ലാം ശക്തിപ്രാഭവങ്ങള്‍ ഒത്തുചേര്‍ന്നൊരു പുത്രനെയാണ് വ്യാസന്‍ ആഗ്രഹിച്ചത്.

ശക്തനെയാണല്ലോ ലോകത്തിനു വേണ്ടത്? ദുര്‍ബലനെ ലോകര്‍ വെറുക്കുന്നു. അതുകൊണ്ട് പൂജാര്‍ഹയായുള്ളവള്‍ ആ പാരാശക്തി തന്നെയെന്നു വ്യാസന് നിശ്ചയമുണ്ടായിരുന്നു.ആഹാരം ഉപേക്ഷിച്ച് നൂറു കൊല്ലം മഹാദേവനെയും സദാശിവയെയും മുനി ആരാധിച്ചു. ദേവന്മാരും ഋഷിവൃന്ദവും തപസ്സനുഷ്ഠിച്ചു വാഴുന്ന ആ മേരുപര്‍വ്വത ശൃംഗത്തില്‍ ദേവയക്ഷകിന്നരന്മാര്‍ ലീലയാടുന്നു. അനേകം കര്‍ണ്ണികാരാദി വൃക്ഷലതകള്‍ അവിടെ ഇടതിങ്ങി വളരുന്നുമുണ്ട്. ദേവസംഗീതം സദാ മുഴങ്ങുന്ന ആ ഹേമഗിരിയുടെ മകുടത്തിലിരുന്നു വ്യാസമുനി തന്റെ തപസ്സു തുടര്‍ന്നു. ആ തപസ്വിയുടെ കീര്‍ത്തി ലോകമാകെ പരന്നു. അദ്ദേഹത്തിന്റെ ജഡാഭാരം അഗ്‌നിവര്‍ണ്ണമാവുകയും ചെയ്തു. ഈ ഉഗ്രതേജസ്സ് കണ്ടു ഭയന്ന ഇന്ദ്രന്‍ രുദ്രനെ ചെന്ന് കണ്ടു.

പരമശിവന്‍ പറഞ്ഞു : നീയെന്തിനാണ് ഭയചകിതനാവുന്നത്? താപസന്മാരോട് അമര്‍ഷം തോന്നാന്‍ പാടില്ല. ഞാന്‍ ‘ശക്തി’യുക്തനാണെന്നു കണ്ടിട്ടാണ് ഋഷികള്‍ എന്നെ ആരാധിക്കുന്നത്. മാത്രമല്ല മറ്റുള്ളവര്‍ക്ക് അഹിതമായ ഒന്നും ഈ താപസര്‍ ആഗ്രഹിക്കുന്നുമില്ല. വ്യാസന്‍ പുത്രലബ്ധിക്കായാണ് തപസ്സു ചെയ്യുന്നത്.

നൂറു വര്‍ഷങ്ങളായി തപസ്സിലിരിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ നിവര്‍ത്തിക്കാന്‍ പോകുന്നു. സര്‍വ്വലോകത്തിനും പ്രിയംകരനും കീര്‍ത്തിമാനും മഹാതേജസ്വിയുമായ ഒരു സത്പുത്രന്‍ അദ്ദേഹത്തിനുണ്ടാവട്ടെ.

പരമശിവന്‍ ഋഷിയുടെ സവിധമെത്തി ഈ വൃത്താന്തം അദ്ദേഹത്തെ അറിയിച്ച് അനുഗ്രഹം നല്‍കി. ശൂലപാണിയെ നമസ്‌കരിച്ച് മുനി തന്റെ ആശ്രമത്തിലേക്ക് മടങ്ങി. അഗ്‌നിക്കായി അരണികടയവേ അദ്ദേഹത്തില്‍ പുത്രോല്‍പ്പാദനവാഞ്ച അങ്കുരിച്ചു. അരണികള്‍ കടയുമ്പോള്‍ അഗ്‌നിയെന്നതുപോലെ എനിക്കൊരു പുത്രന്‍ ഉണ്ടായി വരണമെങ്കില്‍ ഉചിതമായൊരു പുത്രാരണി എനിക്കില്ലല്ലോ എന്നദ്ദേഹം വ്യഥ പൂണ്ടു. പതിഭക്തിയുള്ള കുലീനയായ ഒരുവളെ കിട്ടിയാലും അവളെ എങ്ങനെ സഹധര്‍മ്മചാരിണിയാക്കും? അതൊരു നിത്യബന്ധനമല്ലേ? സാക്ഷാല്‍ ശിവന്‍പോലും പെണ്ണാകുന്ന കെട്ടില്‍പ്പെട്ടിരിക്കുകയല്ലേ? ദുര്‍ഘടമായ ദാമ്പത്യം ഞാനെങ്ങനെ നയിക്കും!

ഇങ്ങനെ ആലോചിച്ചിരിക്കെ അദ്ദേഹം ദിവ്യരൂപമാര്‍ന്ന ഘൃതാചിയെ ആകാശത്ത് കണ്ടു. താപസനാണെങ്കിലും മുനി കാമപീഡിതനായി. ഇവളെ പരിഗ്രഹിച്ചാല്‍ എന്നെ മറ്റു താപസന്മാര്‍ ‘നൂറ്റാണ്ട് തപസ്സുചെയ്ത മുനിയിതാ കാമവിവശനായിപ്പോയി’ എന്ന് പരിഹസിക്കും. എങ്കിലും ധര്‍മ്മത്തിന്റെ മുന്നില്‍ കടക്കാനാവാത്തവിധത്തില്‍ കാമമെന്നെ പിടികൂടിയിരിക്കുന്നു. പുത്രലാഭം ഗൃഹസ്ഥന്മാര്‍ക്ക് സൗഖ്യം നല്‍കുന്നു. മാത്രമല്ല ജ്ഞാനികള്‍ക്ക് മോക്ഷപ്രദവുമാണത് എന്ന് കേട്ടിരിക്കുന്നു. ഈ ദേവകന്യകയില്‍ നിന്നും ഈ സുഖങ്ങളെല്ലാം കിട്ടുമോ എന്ന് സംശയമാണ്. ഉര്‍വ്വശിയെന്ന അപ്‌സരസ്സിനാല്‍ പുരൂരവസ്സ് വഞ്ചിതനായ കഥ ഞാന്‍ നാരദനില്‍ നിന്ന് കേട്ടിട്ടുള്ളതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: വാര്‍ത്താക്കുറിപ്പില്‍ ഐഎസ്ആര്‍ഒ

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.