കോഴിക്കോട്: ജെഎന്‍യു വിലെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് പീഡനത്തിനും എതി രെ കോഴിക്കോട്ട് എബിവിപി പ്രകടനവും ജാഗ്രതാ തെരു വും നടത്തി. എബിവിപി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കിഡ് സണ്‍ കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ജാഗ്രത തെരുവ് പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വേലായുധന് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കലാലയങ്ങളില്‍ നിന്നുയരുന്നത് ദേശ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. അത് തീര്‍ത്തും ദുഃഖകരമാണ്. ദേശഭക്തിയും, ദേശ സ്നേഹവും വളര്‍ത്തുകയാണ് കലാലയങ്ങള്‍ ചെയ്യേണ്ടത്. അദ്ദേഹം പറഞ്ഞു.
ദളിത് പ്രസ്ഥാനങ്ങളെ രാഷ്ട്ര വിരുദ്ധതയിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രത്തിന് ദോഷം ചെയ്യുമെന്ന് ദളിത് ആക്ടിവിസ്റ്റ് സുനില്‍ ചേരമന്‍ അഭിപ്രായപ്പെട്ടു. അവരെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളെ സമൂഹം ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഎന്‍യു വിലെ എഐഎസ് എഫ്, എസ്എഫ് ഐ, എസ്എ, എഐഎസ്എ പോലുള്ള കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥി പ്രക്ഷോഭം ഉണ്ടാകണമെന്നും തൃപ്പൂണിത്തുറ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നും എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം മനോജ് ആവശ്യപ്പെട്ടു. ആദ്യം ദേശം, പിന്നെ മതം, രാഷ്ട്രീയം, എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഇന്നലെ തെരുവിലിറങ്ങിയത്. എസ്.കെ പൊറ്റെക്കാട് പ്രതിമക്കു മുന്നില്‍ വിദ്യാര് ത്ഥികള് ഒപ്പു ശേഖരണം നടത്തി. ജില്ല കണ്‍വീനര്‍ ശ്രീഹരി, ജോ. കണ്‍വീനര്‍ അമല്‍, ദളിത് ആക്ടിവിസ്റ്റ് ബിജു അയ്യപ്പന്, എന്നിവര്‍ സംസാരിച്ചു. അഖില്‍, സുഭാഷ്, ഹരികൃഷ്ണന്, വിഷ്ണു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: