ഗുവാഹത്തി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കത്തില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യ വീണ്ടും രാജാക്കന്മാര്. തുടര്‍ച്ചയായ 12-ാം തവണയാണ് ഗെയിംസില്‍ ഇന്ത്യ ജേതാക്കളാകുന്നത്. ഇത്തവണ മെഡല്‍ വേട്ടയില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 188 സ്വര്‍ണ്ണം ഇന്ത്യ നേടിയപ്പോള്‍ ഗെയിംസില്‍ പങ്കെടുത്ത മറ്റ് ഏഴ് രാജ്യങ്ങളെല്ലാം കൂടി നേടിയത് 51 എണ്ണം മാത്രം. രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്ക നേടിയത് 25ഉം മൂന്നാമതെത്തിയ പാക്കിസ്ഥാന് 12 സ്വര്‍ണ്ണവും നേടി. 2010ലെ കഴിഞ്ഞ ധാക്ക ഗെയിംസില്‍ ഇന്ത്യ നേടിയത് 90 സ്വര്‍ണ്ണം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: