കല്‍പ്പറ്റ : കെഎസ്ആര്‍ടിസി ഡീലക്സ് ബസ്സില്‍നിന്നും സെക്രട്ടറിയേറ്റ് ജീവനക്കാരനെ കണ്ടക്ടര്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ടതായി പരാതി. വെള്ളമുണ്ട സ്വദേശിയെയാണ് ബത്തേരിയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഡീലക്സ് ബസ്സില്‍നിന്നും ഫെബ്രുവരി 15ന് വൈകുന്നേരം ഇറക്കിവിട്ടതായി പരാതി ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 7.30ഓടെ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റില്വെച്ചായിരുന്നു സംഭവം.
ആര്‍എസ്സി 705 നമ്പര്‍ ബസ്സില്‍നിന്നാണ് റിസര്‍വ്വ് ചെയ്യാതെ ബസ്സില്‍ കയറിയതിന് അപമര്യാദയായി പെരുമാറുകയും സീറ്റില്‍ ഇരുന്ന ഇയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ച് മര്‍ദ്ദിക്കുകയും കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തള്ളിയിടുകയും ചെയ്തത്.
തിരുവനന്തപുരത്തേക്കു ള്ള യാത്രാക്കായാണ് ഇയാള്‍ കല്‍പ്പറ്റയില്‍നിന്നും ഡീലക്സ് ബസ്സില്‍ കയറിയത്. ഈ ബസ്സിന് കൂടുതല്‍ റിസര്‍വ്വേഷനും കോഴിക്കോട് നിന്നായതിനാല്‍ കോഴിക്കോട് വരെ സാധാരണ റിസര്‍വ്വ് ചെയ്യാത്ത യാത്രക്കാര്‍ കയറാറുണ്ട്. നിലവില്‍ നാല് സീറ്റുകള്‍ ബസ്സില്‍ ഒഴിവുണ്ടായിരുന്നു. അഞ്ചുപേര്‍ ബസ്സില്‍ കയറിയതാണ് പ്രശ്നത്തിന് കാരണമായത്. ബാക്കി വന്നവരില്‍ ഒരാളായ സെക്രട്ടറിയേറ്റ് ജീവനക്കാരന് കോഴിക്കോട്നിന്ന് കൃത്യസമയത്ത് ട്രെയിന്‍ ലഭിക്കേണ്ടതിനാല്‍ നിന്ന് യാത്ര ചെയ്യാമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ല. ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമാകുമെന്നാണ് കണ്ടക്ടര്‍ വാദിച്ചത്. എന്നാല്‍ തനിക്ക് നിയമസഭാ ഡ്യൂട്ടി ഉണ്ടെന്ന് യാത്രക്കാരന് പറഞ്ഞതോടെ മറ്റ് യാത്രക്കാരെല്ലാം നിന്ന് യാത്ര ചെയ്യാന്‍ തയ്യാറായ ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എഞ്ചിന് ഓഫാക്കി കണ്ടക്ടറോടൊപ്പം ഡ്രൈവറും ചേര്‍ന്ന് തന്നെ തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: