കൊച്ചി: നാളികേര വികസന ബോര്‍ഡിനു കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പരിശോധനശാലക്ക് നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബറേഷന് ലബോറട്ടറീസിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഭക്ഷ്യവസ്തുക്കളുടെ കെമിക്കല്‍, ബയോളജിക്കല്‍ പരിശോധന നടത്തുനതിനാണ് ഈ അംഗീകാരം.
നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെയും മറ്റു ഭക്ഷ്യോത്പന്നങ്ങളുടെയും ഗുണപരിശോധന നടത്തുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉണ്ട്. ബിഐഎസ്, എഒഎസി, എഒസിഎസ് എന്നിവയുടെ ഗുണനിലവാര മാനദണ്ഡമനുസരിച്ചാണ് വെളിച്ചെണ്ണ, വെജിറ്റബിള്‍ ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട്, കൊപ്രാ, വിനാഗിരി, നാളികേര മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, നീര, നീരയധിഷ്ഠിത ഉത്പന്നങ്ങള്‍, തേങ്ങാപ്പാല്‍, തേങ്ങാപ്പാല്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാര പരിശോധനയും, പോഷണ വിശകലനവും ഇവിടെ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി, നാളികേര വികസന ബോര്‍ഡ്, സിഡിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ആലുവ, ഫോണ്‍: 0484-2679680, ഇമെയില്‍:- [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: