തിരുവനന്തപുരം: നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറി തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിഷേധം. തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ പ്രതിനിധിയായ സുധീര്‍ കുമാറാണ് പ്രതിഷേധിക്കുന്നത്.
ജോലിക്കിടെ അപകടത്തില്‍ മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതകര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായം നല്‍കുക, 55 വയസ് കഴിഞ്ഞ മുഴുവന്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും പ്രതിമാസം 2000 രൂപ വീതം പെന്‍ഷന്‍ നല്‍കുക, അപകടത്തില്‍പെടുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുക, തെങ്ങുകളുടെ അരികില്‍ കൂടി കടന്നുപോകുന്ന വൈദ്യുത കമ്പികളില്‍ പിവിസി പൈപ്പ് ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സുധീര്‍ പ്രതിഷേധിക്കുന്നത്.
ഇയാളെ താഴെയിറക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ ശ്രമം തുടരുകയാണ്. നിയമസഭയിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് സുധീര്‍ നിയമസഭാ വളപ്പിലെ തെങ്ങില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: