കൊട്ടാരക്കര: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ടാം ഭാര്യയായ യുവതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
അമ്പലപ്പുറം പ്രകാശ് മന്ദിരത്തില്‍ പ്രസാദിന്റെ ഭാര്യ അമ്മു (ശകുന്തള-28) വിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് സംബന്ധിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും വനിതാസെല്ലിലും യുവതി പരാതി നല്കി. ആദ്യ ഭാര്യ ഉപേക്ഷിച്ച പ്രസാദ് കോയമ്പത്തൂരില്‍ ജോലി ചെയ്യവെ അവിടുത്തുകാരിയായ അമ്മുവിനെ വിവാഹം കഴിക്കുകയും പിന്നീട് നാട്ടില്‍ താമസിച്ച് വരികയുമായിരുന്നു. ഒരു കുട്ടി ജനിച്ചശേഷം ഭര്‍ത്താവ് നിരന്തരം മര്ദ്ദിച്ചുവരികയായിരുന്നുവെന്നും ഇവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ സിപിഎമ്മിന്റെ ആലുംപാറ ബ്രാഞ്ച്സെക്രട്ടറിയാണ്.
കൊട്ടാരക്കര പോലീസും വനിതാസെല്ലും പരാതിയില്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: